എറണാകുളം ജില്ലയില്‍ ഇന്ന് 659 പേര്‍ക്ക് കൊവിഡ്
605 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഐഎന്‍എച്ച്എസിലെ ഒരാള്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 605 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഐഎന്‍എച്ച്എസിലെ ഒരാള്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ-27,കളമശ്ശേരി- 22,കവളങ്ങാട്- 19,കുട്ടമ്പുഴ-18,ചേരാനല്ലൂര്‍ -16,തൃക്കാക്കര- 16,പിറവം- 16,നെല്ലിക്കുഴി- 15,കാലടി- 13,കടവന്ത്ര-12,കോതമംഗലം-12,പിണ്ടിമന- 12,ആലുവ -11,പള്ളുരുത്തി-11,ആരക്കുഴ-10,മലയാറ്റൂര്‍ നീലീശ്വരം- 10,കരുമാലൂര്‍-9,പോണേക്കര-9,ഫോര്‍ട്ട് കൊച്ചി-9,മഞ്ഞപ്ര-9,മണീട്-9,കറുകുറ്റി-8,കിഴക്കമ്പലം-8,കുന്നത്തുനാട്-8,കൂവപ്പടി-8,കോട്ടുവള്ളി- 8,മഞ്ഞള്ളൂര്‍-8,മട്ടാഞ്ചേരി- 8,മൂവാറ്റുപുഴ-8,ആലങ്ങാട്- 7,കടമക്കുടി-7,കാഞ്ഞൂര്‍-7,ചിറ്റാറ്റുകര - 7,പള്ളിപ്പുറം-7,പാറക്കടവ്-7,പുത്തന്‍വേലിക്കര-7,വടുതല- 7,വൈറ്റില- 7,അങ്കമാലി-6,ഇടക്കൊച്ചി-6,എടത്തല-6,എളംകുന്നപ്പുഴ-6,ചേന്ദമംഗലം -6,ചോറ്റാനിക്കര-6,തുറവൂര്‍-6,പായിപ്ര- 6,മുളന്തുരുത്തി-6,വെണ്ണല- 6,ആമ്പല്ലൂര്‍-5,ഇലഞ്ഞി-5,ഉദയംപേരൂര്‍ -5,ഏലൂര്‍-5,ചെങ്ങമനാട്-5,നെടുമ്പാശ്ശേരി-5,പാലാരിവട്ടം-5,മരട്-5,മുണ്ടംവേലി- 5,മുളവുകാട്-5,രായമംഗലം -5,വാരപ്പെട്ടി-5,വേങ്ങൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ഇടപ്പള്ളി, എറണാകുളം സൗത്ത്, കീരംപാറ, ചൂര്‍ണ്ണിക്കര, മൂക്കന്നൂര്‍, വടവുകോട്, ആയവന, ആവോലി, എളമക്കര, ഒക്കല്‍, കടുങ്ങല്ലൂര്‍, കല്ലൂര്‍ക്കാട്, കൂത്താട്ടുകുളം, കോട്ടപ്പടി, പെരുമ്പാവൂര്‍, വാളകം, വെങ്ങോല, ഐക്കാരനാട്, കലൂര്‍, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, ചെല്ലാനം, തമ്മനം, തിരുമാറാടി, തോപ്പുംപടി, നോര്‍ത്തുപറവൂര്‍, പനമ്പള്ളി നഗര്‍, പാമ്പാക്കുട, പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, മഴുവന്നൂര്‍, മാറാടി, വാഴക്കുളം, അശമന്നൂര്‍, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, എളംകുളം, ഏഴിക്കര, കീഴ്മാട്, കുന്നുകര, ഞാറക്കല്‍, തിരുവാണിയൂര്‍, തേവര, പച്ചാളം, പൂണിത്തുറ, പൈങ്ങോട്ടൂര്‍, മുടക്കുഴ, രാമമംഗലം, വടക്കേക്കര, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 599 പേര് രോഗ മുക്തി നേടി. ഇന്ന് 991 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 848 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 22115 ആണ്. ഇന്ന് 145 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 143 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
9405 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 42,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -18,ജി എച്ച് മൂവാറ്റുപുഴ- 14,ഡി എച്ച് ആലുവ- 7,പറവൂര്‍ താലൂക്ക് ആശുപത്രി- 5,പി വി എസ്-71,സഞ്ജീവനി 19,സിയാല്‍ - 40,സ്വകാര്യ ആശുപത്രികള്‍ - 614,എഫ് എല്‍ റ്റി സികള്‍ - 251,എസ് എല്‍ റ്റി സി കള്‍- 262,വീടുകള്‍ - 7403 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9179 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT