Top

എറണാകുളം ജില്ലയില്‍ ഇന്ന് 655 പേര്‍ക്ക് കൊവിഡ്

638 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.സമ്പര്‍ക്കത്തിലൂടെ ഇന്ന് ജില്ലയിലെ ഒമ്പതു ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 655 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.638 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ ഒമ്പതു പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളും മൂന്നു പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും രണ്ടു പേര്‍ ബംഗളുരു സ്വദേശികളുമാണ്.മറ്റുള്ളവര്‍ ഡല്‍ഹി,ഒഡിഷ,ലക്ഷദ്വീപ് സ്വദേശികളുമാണ്.സമ്പര്‍ക്കത്തിലൂടെ ഇന്ന് ജില്ലയിലെ ഒമ്പതു ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

കോലഞ്ചേരിയിലെ സ്വാകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക മഴുവന്നൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക,മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍,കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍,ആശാ പ്രവര്‍ത്തക പാമ്പാക്കുട സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.ഇത് കൂടാതെ ഐ എന്‍ എച്ച് എസിലെ 10 പേര്‍ക്കും രണ്ട് ഇടുക്കി സ്വദേശികള്‍ക്കും 18 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഐക്കരാനാട് - 5,ആലങ്ങാട് -2,ആലപ്പുഴ-10,ആലുവ - 6,അങ്കമാലി - 1,അശമന്നൂര്‍ - 1,ആയവന - 2,അയ്യമ്പുഴ - 11,അയ്യപ്പന്‍കാവ് - 2,ചക്കരപ്പറമ്പ്-2,ചളിക്കവട്ടം - 2,ചേന്ദമംഗലം - 7,ചെല്ലാനം - 1,ചെങ്ങമനാട്- 2,ചേരാനല്ലൂര്‍ - 1,ചിറ്റാറ്റുകര - 5,ചൂര്‍ണിക്കര- 3,ചോറ്റാനിക്കര - 5,ഇടക്കൊച്ചി - 8,ഇടപ്പള്ളി - 11,എടത്തല-23,എടവനക്കാട് -2,എളമക്കര - 2,എളംങ്കുളം - 1,എളങ്കുന്നപ്പുഴ-1,ഏലൂര്‍ - 9,എറണാകുളം-17,ഫോര്‍ട്ട് കൊച്ചി-24,കടമക്കുടി - 1,കടവന്ത്ര - 6,കടുങ്ങല്ലൂര്‍ - 5,കാലടി - 1,കളമശ്ശേരി- 2,കലൂര്‍ - 9,കാഞ്ഞൂര്‍- 2,കണ്ണൂര്‍ - 1,കറുകുറ്റി - 13,കതൃക്കടവ്- 1,കീഴ്മാട് - 4,കിഴക്കമ്പലം - 1,കോലഞ്ചേരി - 3,കൊല്ലം - 1,കോതമംഗലം - 18,കോട്ടപ്പടി - 1,കോട്ടയം - 3,കോട്ടുവള്ളി - 6,കോഴിക്കോട് - 1,കുമ്പളം - 2,കുമ്പളങ്ങി - 1,കുന്നത്തുനാട് - 8,കുന്നുകര- 1,ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം - 20,മലയാറ്റൂര്‍ നീലീശ്വരം - 3

മാമംഗലം-1,മണീട് - 1,മരട് - 3,മട്ടാഞ്ചേരി-49,മഴുവന്നൂര്‍ - 4,മൂക്കന്നൂര്‍ - 1,മുടക്കുഴ - 1,മുളന്തുരുത്തി - 3,മുളവുകാട് -2,മുവ്വാറ്റുപുഴ - 8,നായരമ്പലം - 1,നെടുമ്പാശ്ശേരി - 1,നെല്ലിക്കുഴി- 6,ഞാറയ്ക്കല്‍ - 4,നോര്‍ത്ത് പറവൂര്‍-6,ഒക്കല്‍ - 1,പത്തനംത്തിട്ട - 1,പായിപ്ര - 5,പാലക്കാട് - 1,പാലക്കുഴ - 1,പാലാരിവട്ടം - 2,പല്ലാരിമംഗലം - 1,പള്ളിപ്പുറം-5,പള്ളുരുത്തി - 16,പാമ്പാക്കുട - 7,പനമ്പിള്ളി നഗര്‍ - 1,പാറക്കടവ്-2,പട്ടിമറ്റം - 3,പെരുമ്പാവൂര്‍ - 5,പെരുമ്പടപ്പ് - 4,പിണ്ടിമന - 3,പിറവം - 7,പോണേക്കര - 2,പൂതൃക്ക -2,പുല്ലേപ്പടി -3,പുത്തന്‍വേലിക്കര - 2,രാമമംഗലം - 1,രായമംഗലം-5,സൗത്ത് വാഴക്കുളം - 3,ശ്രീ മൂലനഗരം -2,തമിഴ്‌നാട സ്വദേശികള്‍ - 4,തമ്മനം - 4,തേവര - 1,തിരുമാറാടി - 1,തിരുവനന്തപുരം സ്വദേശികള്‍ - 2,തിരുവാണിയൂര്‍ - 2,തോപ്പുംപടി -8,തൃക്കാക്കര - 13,തൃപ്പൂണിത്തുറ - 14,തൃശ്ശൂര്‍ - 4,തുറവൂര്‍ -13,ഉദയംപേരൂര്‍- 1,വടക്കേക്കര - 17,വടവ്‌കോട്- 9,വടുതല - 1,വാളകം - 2,വാരപ്പെട്ടി - 2,വരാപ്പുഴ - 1,വെങ്ങോല -24,വെണ്ണല- 10,വൈറ്റില - 3 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 325 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1387 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 383 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21647 ആണ്. ഇതില്‍ 19480 പേര്‍ വീടുകളിലും 160 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 2007 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 357 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 270 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 5031 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ 2132 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1371 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1717 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 902 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2427 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it