Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കൊവിഡ്

617 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.അഞ്ചു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 617 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.അഞ്ചു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-32,കടുങ്ങല്ലൂര്‍-22,കൂവപ്പടി -21,രായമംഗലം-20,എളംകുന്നപ്പുഴ- 16,ആലങ്ങാട്-15,വെങ്ങോല-15,പള്ളിപ്പുറം-14,ഫോര്‍ട്ട് കൊച്ചി-14,വൈറ്റില -14,നെടുമ്പാശ്ശേരി- 13,കടവന്ത്ര-12,കലൂര്‍-12,കളമശ്ശേരി- 12,വടക്കേക്കര- 11,വേങ്ങൂര്‍- 11,ഉദയംപേരൂര്‍-10,കരുമാലൂര്‍-10,ചിറ്റാറ്റുകര- 10,നോര്‍ത്തുപറവൂര്‍-10,എളമക്കര-9,കറുകുറ്റി-9,കുമ്പളം-9,തൃപ്പൂണിത്തുറ-9,പൂതൃക്ക -9,കുന്നത്തുനാട്-8,ചൂര്‍ണ്ണിക്കര-8,പള്ളുരുത്തി- 8,ആലുവ-7,കോട്ടുവള്ളി-7,കോതമംഗലം-7,നായരമ്പലം -7,ഇടപ്പള്ളി-6,എറണാകുളം സൗത്ത്-6,കീരംപാറ-6,മട്ടാഞ്ചേരി- 6,മുണ്ടംവേലി- 6,അങ്കമാലി-5,ഇലഞ്ഞി -5,എടത്തല-5,പാറക്കടവ്-5,പാലാരിവട്ടം-5,മരട്-5,മലയാറ്റൂര്‍ നീലീശ്വരം-5,മഴുവന്നൂര്‍- 5,മുളന്തുരുത്തി -5,മൂക്കന്നൂര്‍-5,വടവുകോട്-5,വരാപ്പുഴ- 5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആവോലി, എറണാകുളം നോര്‍ത്ത്, കടമക്കുടി, കാഞ്ഞൂര്‍, കുമ്പളങ്ങി, ചേരാനല്ലൂര്‍, തിരുമാറാടി, നെല്ലിക്കുഴി, പെരുമ്പാവൂര്‍, മഞ്ഞപ്ര, മണീട്, ശ്രീമൂലനഗരം, ആമ്പല്ലൂര്‍, ആരക്കുഴ, ഏലൂര്‍, കവളങ്ങാട്, കാലടി, കീഴ്മാട്, കുന്നുകര, ചെങ്ങമനാട്, ഞാറക്കല്‍, തമ്മനം, തോപ്പുംപടി, പായിപ്ര, പിറവം, പുത്തന്‍വേലിക്കര, മഞ്ഞള്ളൂര്‍, മുടക്കുഴ, മുളവുകാട്, അശമന്നൂര്‍, ആയവന, എളംകുളം, ഐക്കരനാട്, ഒക്കല്‍, കല്ലൂര്‍ക്കാട്, കിഴക്കമ്പലം, കുഴിപ്പള്ളി, കോട്ടപ്പടി, ചോറ്റാനിക്കര, തിരുവാണിയൂര്‍, പിണ്ടിമന, പെരുമ്പടപ്പ്, പോണേക്കര, മാറാടി, മൂവാറ്റുപുഴ, രാമമംഗലം, വടുതല, വാഴക്കുളം, അയ്യമ്പുഴ, കുട്ടമ്പുഴ, ചളിക്കവട്ടം, ചെല്ലാനം, തുറവൂര്‍, തേവര, പച്ചാളം, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂര്‍, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 137 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1829 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 300 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15732 ആണ്. ഇന്ന് 72 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 48 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

3902 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 32,പി വി എസ്- 28,ജി എച്ച് മൂവാറ്റുപുഴ- 20,ഡി എച്ച് ആലുവ-7,പള്ളുരുത്തി താലൂക്ക് ആശുപത്രി - 17,സഞ്ജീവനി 19,സിയാല്‍- 55,സ്വകാര്യ ആശുപത്രികള്‍- 303,എഫ് എല്‍ റ്റി സികള്‍ - 35,എസ് എല്‍ റ്റി സി കള്‍- 137,വീടുകള്‍- 2595 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 11630 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it