Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 617 പേര്‍ക്ക് കൊവിഡ്

442 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.165 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 617 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 442 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.165 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

തൃക്കാക്കര-34,പായിപ്ര-21,പിറവം-21,കോതമംഗലം-20,ചിറ്റാറ്റുകര-19,മട്ടാഞ്ചേരി-17,വാരപ്പെട്ടി-16,ഫോര്‍ട്ട് കൊച്ചി-15,കളമശ്ശേരി -14,പള്ളുരുത്തി - 14,കൂത്താട്ടുകുളം-13,തൃപ്പൂണിത്തുറ-12,പാറക്കടവ് - 12,മഞ്ഞള്ളൂര്‍-12,അങ്കമാലി- 11,കലൂര്‍ -11,കുട്ടമ്പുഴ-11,കടവന്ത്ര-9,കാഞ്ഞൂര്‍-9,കുന്നുകര-9,മൂവാറ്റുപുഴ-9,ചേരാനല്ലൂര്‍-8,തുറവൂര്‍-8,മുളന്തുരുത്തി -8,രാമമംഗലം - 8,ആലുവ - 7,എളംകുന്നപ്പുഴ-7,തോപ്പുംപടി-7,വടക്കേക്കര- 7,വാഴക്കുളം-7,ഏലൂര്‍- 6,കിഴക്കമ്പലം-6,കൂവപ്പടി-6,നോര്‍ത്തുപറവൂര്‍-6,മുണ്ടംവേലി-6,വടവുകോട്- 6,വാളകം-6,വെങ്ങോല- 6,ഇടപ്പള്ളി -6,എടത്തല-5,കീരംപാറ-5,കോട്ടുവള്ളി-5,ചോറ്റാനിക്കര-5,നെല്ലിക്കുഴി-5,പല്ലാരിമംഗലം-5,പെരുമ്പാവൂര്‍ -5,ഇതര സംസ്ഥാന തൊഴിലാളി-4 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

എടവനക്കാട്, ഏഴിക്കര, കീഴ്മാട്, കുന്നത്തുനാട്, ചേന്ദമംഗലം, പള്ളിപ്പുറം, പാലാരിവട്ടം, പിണ്ടിമന, പെരുമ്പടപ്പ്, മരട്, മഴുവന്നൂര്‍, എറണാകുളം നോര്‍ത്ത്, ഒക്കല്‍, കറുകുറ്റി, കല്ലൂര്‍ക്കാട്, മുടക്കുഴ, വേങ്ങൂര്‍, അശമന്നൂര്‍, ആമ്പല്ലൂര്‍, ആയവന, ആലങ്ങാട്, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എറണാകുളം സൗത്ത്, കടുങ്ങല്ലൂര്‍, കാലടി, കുമ്പളങ്ങി, കോട്ടപ്പടി, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, ചെല്ലാനം, ഞാറക്കല്‍, തമ്മനം, നെടുമ്പാശ്ശേരി, പച്ചാളം, പാമ്പാക്കുട, പൈങ്ങോട്ടൂര്‍, പോണേക്കര, മഞ്ഞപ്ര, വടുതല, വരാപ്പുഴ, വെണ്ണല, വൈറ്റില, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, ആവോലി, ഇടക്കൊച്ചി, ഇലഞ്ഞി, എളമക്കര, ഐക്കാരനാട്, കരുവേലിപ്പടി, കുമ്പളം, കുഴിപ്പള്ളി, തിരുമാറാടി, തിരുവാണിയൂര്‍, തേവര, നായരമ്പലം, പനമ്പള്ളി നഗര്‍, പാലക്കുഴ, പുത്തന്‍വേലിക്കര, പോത്താനിക്കാട്, മലയാറ്റൂര്‍ നീലീശ്വരം, മുളവുകാട്, രായമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 416 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1015 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 914 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29188 ആണ്. ഇതില്‍ 28524 പേര്‍ വീടുകളിലും 19 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 645 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 77 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 66 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

7789 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 122,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 13,ജി എച്ച് മൂവാറ്റുപുഴ- 16,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 5,പി വി എസ് - 48,സഞ്ജീവനി - 40,സ്വകാര്യ ആശുപത്രികള്‍ - 514,എഫ് എല്‍ റ്റി സികള്‍ - 508,എസ് എല്‍ റ്റി സി കള്‍- 19,വീടുകള്‍- 5881 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7085 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it