എറണാകുളം ജില്ലയില്‍ ഇന്ന് 580 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.32 %
571 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.എട്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 580 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.5.32 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 571 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.എട്ടു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് 788 പേര്‍ രോഗ മുക്തി നേടി.ഇന്ന് 808 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1271 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21510 ആണ്. 5551 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10911 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.. ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 18357 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1792 ആദ്യ ഡോസും, 16565 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 17513 ഡോസും, 833 ഡോസ് കൊവാക്‌സിനും,11 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
RELATED STORIES
ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMTജിദ്ദയില്‍ മാസ് റിലീഫ് സെല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...
17 May 2022 1:04 AM GMTഇന്റര്‍നാഷണല്‍ നഴ്സ് ഡേ ആഘോഷവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
13 May 2022 6:40 PM GMT