എറണാകുളം ജില്ലയില്‍ ഇന്ന് 480 പേര്‍ക്ക് കൊവിഡ്; 1018 പേര്‍ക്ക് രോഗ മുക്തി
378 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.73 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 480 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 378 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.73 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് 1018 പേര് രോഗ മുക്തി നേടി. ഇന്ന് 2027 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2208 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30953 ആണ്.
ഇതില്‍ 29240 പേര് വീടുകളിലും 105 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1608 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 143 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 290 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12268 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -234,പി വി എസ്- 48,സഞ്ജീവനി- 76,സ്വകാര്യ ആശുപത്രികള്‍ - 645,എഫ് എല്‍ റ്റി സികള്‍ - 1268,ഡോമിസിലറി കെയര്‍ സെന്റര്‍- 124,വീടുകള്‍ - 9384 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 2146 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
വെങ്ങോല - 40,ഫോര്‍ട്ട് കൊച്ചി- 26,വാഴക്കുളം -22,കോതമംഗലം -19,തൃക്കാക്കര -18,മട്ടാഞ്ചേരി -16,ഇതര സംസ്ഥാന തൊഴിലാളികള്‍ -14,എറണാകുളം -13,ആലുവ -12,ഏലൂര്‍ - 12,മുടക്കുഴ -12,മൂവാറ്റുപുഴ -12,പള്ളുരുത്തി-11,തേവര -10,കലൂര്‍-9,എളമക്കര -8,കളമശ്ശേരി -8,പെരുമ്പാവൂര്‍ -8,ചൂര്‍ണ്ണിക്കര -7,പായിപ്ര -7,പാലാരിവട്ടം -7,അങ്കമാലി- 6,ഇടപ്പള്ളി -6,കടവന്ത്ര -6,തോപ്പുംപടി -6,നായരമ്പലം -6,നെല്ലിക്കുഴി-6,വൈറ്റില - 6,ആയവന -5,കൂവപ്പടി - 5,തൃപ്പൂണിത്തുറ - 5,മരട് - 5,വെണ്ണല-5 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്
ഇതു കൂടാതെ എടത്തല, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കടുങ്ങല്ലൂര്‍, കാലടി, പാമ്പാക്കുട, മഴുവന്നൂര്‍, മുളന്തുരുത്തി, വടവുകോട്, എറണാകുളം നോര്‍ത്ത്, ഞാറക്കല്‍, പനമ്പള്ളി നഗര്‍, പാലക്കുഴ, പിറവം, ഇടക്കൊച്ചി, ഇലഞ്ഞി, കുന്നത്തുനാട്, കോട്ടപ്പടി, ചിറ്റാറ്റുകര, ചെല്ലാനം, ചോറ്റാനിക്കര, തുറവൂര്‍, പല്ലാരിമംഗലം, പിണ്ടിമന, പെരുമ്പടപ്പ്, മഞ്ഞള്ളൂര്‍, മുണ്ടംവേലി, വടുതല, വരാപ്പുഴ, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആമ്പല്ലൂര്‍, ആരക്കുഴ, ആവോലി, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എടവനക്കാട്, ഏഴിക്കര, കടമക്കുടി, കറുകുറ്റി, കല്ലൂര്‍ക്കാട്, കവളങ്ങാട്, കാഞ്ഞൂര്‍, കിഴക്കമ്പലം, കീഴ്മാട്, കുട്ടമ്പുഴ, കുമ്പളം, കുമ്പളങ്ങി, കൂത്താട്ടുകുളം, ചെങ്ങമനാട്, ചേരാനല്ലൂര്‍, പച്ചാളം, പള്ളിപ്പുറം, പൂണിത്തുറ, പൈങ്ങോട്ടൂര്‍, പോണേക്കര, പോത്താനിക്കാട്, മലയാറ്റൂര്‍ നീലീശ്വരം, മുളവുകാട്, വടക്കേക്കര, വാളകം, വേങ്ങൂര്‍ എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT