Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2009 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 %

1956 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് സ്ഥിരീകരിച്ചത് .45 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2009 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2009 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.9 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1956 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് സ്ഥിരീകരിച്ചത്.45 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടും പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 73,തൃപ്പൂണിത്തുറ 71,പായിപ്ര 66,മരട് 48,ശ്രീമൂലനഗരം44,എടത്തല 42,കോതമംഗലം 39,

എളംകുന്നപ്പുഴ 37,ഒക്കല്‍ 37,കൂവപ്പടി 36,നെല്ലിക്കുഴി 36,ആയവന 35,കീഴ്മാട് 35,പള്ളിപ്പുറം 35,

കറുകുറ്റി 34,ഉദയംപേരൂര്‍ 28,പൈങ്ങോട്ടൂര്‍ 28,രായമംഗലം 28,കുമ്പളങ്ങി 26,പള്ളുരുത്തി 26,വടുതല 25,

ചേരാനല്ലൂര്‍ 24,വടക്കേക്കര 24,അശമന്നൂര്‍ 22,തേവര 22,നായരമ്പലം 22,ഏലൂര്‍ 21,ഏഴിക്കര 21,കുന്നത്തുനാട് 21,

കോട്ടുവള്ളി 21,ചേന്ദമംഗലം 21,കളമശ്ശേരി 20,മുളന്തുരുത്തി 20,വൈറ്റില 20,ആലങ്ങാട്19,കടവന്ത്ര 19,

മലയാറ്റൂര്‍ നീലീശ്വരം 19,മഴുവന്നൂര്‍ 19,മുളവുകാട് 19,കിഴക്കമ്പലം 18,കീരംപാറ 18,ചെല്ലാനം 18,തിരുവാണിയൂര്‍ 18,

ആലുവ 17,കലൂര്‍ 17,നോര്‍ത്തുപറവൂര്‍ 17,മാറാടി 16,എടവനക്കാട് 15,കാഞ്ഞൂര്‍ 15,കാലടി 15,ചിറ്റാറ്റുകര 15,

ഞാറക്കല്‍ 15,വേങ്ങൂര്‍ 15,ഇടപ്പള്ളി 14,കടുങ്ങല്ലൂര്‍ 14,കരുമാലൂര്‍14,കുന്നുകര14,തുറവൂര്‍ 14,പെരുമ്പാവൂര്‍14,

വാരപ്പെട്ടി 14,ചോറ്റാനിക്കര 13,പിണ്ടിമന 13,കടമക്കുടി 12,ചൂര്‍ണ്ണിക്കര12,മുണ്ടംവേലി 12,മൂക്കന്നൂര്‍12,

വാളകം 12,വാഴക്കുളം 12,വെങ്ങോല 12,അങ്കമാലി 11,ആരക്കുഴ 11,കുമ്പളം11,പാറക്കടവ് 11,

പുത്തന്‍വേലിക്കര 11,പെരുമ്പടപ്പ്11,രാമമംഗലം 11,ആമ്പല്ലൂര്‍ 10,ഇടക്കൊച്ചി 10,ഫോര്‍ട്ട് കൊച്ചി10,

കവളങ്ങാട്9,കുട്ടമ്പുഴ 9,ചെങ്ങമനാട് 9,മുടക്കുഴ 9,മൂവാറ്റുപുഴ 9,വടവുകോട്9,വെണ്ണല 9,ഐക്കാരനാട് 8,

കല്ലൂര്‍ക്കാട് 8,നെടുമ്പാശ്ശേരി 8,മണീട് 8,ആവോലി 7,എറണാകുളം സൗത്ത് 7,തിരുമാറാടി 7,തോപ്പുംപടി 7,

പാലാരിവട്ടം 7,എറണാകുളം നോര്‍ത്ത് 6,എളമക്കര 6,വരാപ്പുഴ 6,കരുവേലിപ്പടി 5,കോട്ടപ്പടി 5,പനമ്പള്ളി നഗര്‍ 5,

പോണേക്കര 5,മട്ടാഞ്ചേരി 5,ഇതര സംസ്ഥാന തൊഴിലാളി 11 എന്നിങ്ങനെ സ്ഥിരീകരിച്ചു.

കൂടാതെ കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, തമ്മനം, പച്ചാളം, പനയപ്പിള്ളി, പാമ്പാകുട,

മഞ്ഞപ്ര, അയ്യമ്പുഴ, ഇലഞ്ഞി, ചക്കരപ്പറമ്പ്, പല്ലാരിമംഗലം, പിറവം, എടക്കാട്ടുവയല്‍, എളംകുളം,

പൂണിത്തുറ, മഞ്ഞള്ളൂര്‍, അയ്യപ്പന്‍കാവ്, പാലക്കുഴ, പൂതൃക്ക എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1419 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1860 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1248 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41402 ആണ്. ഇന്ന് 141 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 217 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

18067 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് 100,ജി എച്ച് മൂവാറ്റുപുഴ27,ജി എച്ച് എറണാകുളം 61,ഡി എച്ച് ആലുവ 40,പള്ളുരുത്തി താലൂക്ക് ആശുപത്രി 23,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 32,അങ്കമാലി താലൂക്ക് ആശുപത്രി 26,പിറവം താലൂക്ക് ആശുപത്രി 21,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 177,സഞ്ജീവനി 16,സ്വകാര്യ ആശുപത്രികള്‍ 1006,എഫ് എല്‍ റ്റി സി കള്‍ 479,എസ് എല്‍ റ്റി സി കള്‍ 299,ഡോമിസിലറി കെയര്‍ സെന്റെര്‍ 903,വീടുകള്‍ 12848 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 19905 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it