- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 192 പേര്‍ക്ക് കൊവിഡ് ; 185 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി
ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ മൂന്നു പേര്‍ ദാദ്രനഗര്‍ ഹാവേലി സ്വദേശികളായ ഇന്ത്യ റിസേര്‍വ് ബറ്റാലിയന്‍ ലക്ഷദ്വീപ് യൂനിറ്റ് ഉദ്യോഗസ്ഥരാണ്.സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ നാവിക സേന ഉദ്യോഗസ്ഥരാണ്.മട്ടാഞ്ചേരി,അങ്കമാലി തുറവൂര്‍,ആയവന,കോതമംഗലം,ചെങ്ങമനാട, വെങ്ങോല മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 185 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.ഏഴു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ മൂന്നു പേര്‍ ദാദ്രനഗര്‍ ഹാവേലി സ്വദേശികളായ ഇന്ത്യ റിസേര്‍വ് ബറ്റാലിയന്‍ ലക്ഷദ്വീപ് യൂനിറ്റ് ഉദ്യോഗസ്ഥരാണ്.ഇന്ത്യന്‍ റിസേര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനായ ദാമന്‍ ഡ്യൂ സ്വദേശി,സൗദിയില്‍നിന്നെത്തിയ മലയാറ്റൂര്‍ നീലേശ്വരം സ്വദേശിനി,ബീഹാര്‍ സ്വദേശി,സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍ തമിഴ്‌നാട് സ്വദേശി എന്നിവരാണ് മറ്റുള്ളവര്‍.സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ നാവിക സേന ഉദ്യോഗസ്ഥരാണ്.
മട്ടാഞ്ചേരി,അങ്കമാലി തുറവൂര്‍,ആയവന,കോതമംഗലം,ചെങ്ങമനാട, വെങ്ങോല മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.മട്ടാഞ്ചേരിയില്‍ 10 പേര്‍ക്കും, ചെങ്ങമനാട് ഒമ്പതു പേര്‍ക്കും അങ്കമാലി തുറവൂര്‍ മേഖല, ആയവന എന്നിവടങ്ങളില്‍ എട്ടു പേര്‍ക്ക് വീതവും കോതമംഗലത്ത് ഏഴു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ വെങ്ങോലയില്‍ ആറു പേര്‍ക്കും,ഫോര്‍ട്‌കൊച്ചി,തോപ്പുംപടി,കരുമാലൂര്‍, ചളിക്കവട്ടം,പള്ളുരുത്തി എന്നിവടങ്ങളില്‍ അഞ്ചു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇടപ്പിള്ളി,എടത്തല,കടമക്കുടി, സൗത്ത് വാഴക്കുളം,തൃപ്പുണിത്തുറ,ചൂര്‍ണിക്കര, കുമ്പളങ്ങി,കളമശ്ശേരി മേഖലകളില്‍ നാലു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.ഉദയം പേരൂര്‍,ഏരൂര്‍,കുന്നത്തുനാട്,ചേരാനെല്ലൂര്‍,പിണ്ടിമന,മഴുവന്നൂര്‍,വടവുകോട്,വെണ്ണല ,എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ആലുവ,കുമ്പളം,കടുങ്ങല്ലൂര്‍,കൊട്ടുവള്ളി,കോട്ടപ്പടി,ചെല്ലാനം,പൂതൃക്ക, രായമംഗലം എന്നിവടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.ആലപ്പുഴ സ്വദേശികളായ രണ്ടു പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.ചൂര്‍ണിക്കര സ്വദേശിനി,ഇടക്കൊച്ചി സ്വദേശി,എടവനക്കാട് സ്വദേശി,കടവന്ത്ര സ്വദേശിനി,തൃക്കാക്കര സ്വദേശി,കലൂര്‍ സ്വദേശി,കവള ങ്ങാട് സ്വദേശി,കുന്നുകര സ്വദേശിനി,കോട്ടയം സ്വദേശിനി ,ഞാറക്കല്‍ സ്വദേശി,തമിഴ്‌നാട് സ്വദേശി,തമ്മനം സ്വദേശി,തിരുവാങ്കുളം,സ്വദേശി,തൃക്കാക്കര സ്വദേശി ,നെല്ലിക്കുഴി സ്വദേശിനി,പിറവം സ്വദേശി,പെരുമ്പാവൂര്‍ സ്വദേശി
പൈങ്ങോട്ടൂര്‍ സ്വദേശി,വൈറ്റില സ്വദേശിനി,കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകന്‍ കോട്ടുവള്ളി സ്വദേശി,തിരുവനന്തപുരം സ്വദേശിയായ കുമ്പളങ്ങി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകന്‍,കാഞ്ഞൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയായ ചെങ്ങമനാട് സ്വദേശിനി,എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ഉദയംപേരൂര്‍ സ്വദേശിനി,പാലക്കുഴ സ്വദേശി,ഏലൂര്‍ സ്വദേശി,കലൂര്‍ സ്വദേശി,പിണ്ടിമന സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 64 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 60 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 2 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 2 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 786 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 382 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14415 ആണ്. ഇതില്‍ 12385 പേര്‍ വീടുകളിലും, 186 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1844 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 157 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലും പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്നും 105 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1572 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1980 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2083 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1404 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2208 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















