Kerala

എറണാകുളത്ത് ഇന്ന് 15 പേര്‍ക്ക് കൊവിഡ്; കുട്ടികളടക്കം അഞ്ചു പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി

12 പേര്‍ ഇന്ന് രോഗമുക്തി നേടി.ഇന്ന് 922 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1015 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13294 ആണ്. ഇതില്‍ 11379 പേര്‍ വീടുകളിലും, 458 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1457 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 56 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു

എറണാകുളത്ത് ഇന്ന് 15 പേര്‍ക്ക് കൊവിഡ്; കുട്ടികളടക്കം അഞ്ചു പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15 പേര്‍ക്ക്. ഇതില്‍ നാലും ആറും വയസുള്ളരണ്ടു കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴി.12 പേര്‍ ഇന്ന് രോഗമുക്തി നേടി ആറു വയസ്സുള്ള എടത്തല സ്വദേശിയായ കുട്ടിയാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച കുട്ടികളില്‍ ഒരാള്‍.കുട്ടിയുടെ അമ്മയ്ക്കും , സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.ജൂലയ് 7ന് രോഗം സ്ഥിരീകരിച്ച ആലുവ മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയായ ചൂര്‍ണിക്കര സ്വദേശിയുടെ നാലു വയസ്സുള്ള നിലവില്‍ കാക്കനാട് താമസിക്കുന്ന മകളാണ് മറ്റൊരു കുട്ടി. ജുലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 25 വയസ്സുള്ള ചെല്ലാനം സ്വദേശി,ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 29 വയസ്സുള്ള ആലങ്ങാട് സ്വദേശി,21 വയസ്സുള്ള ആലങ്ങാട് സ്വദേശിനി എന്നിവരാണ് മറ്റുള്ളവര്‍ ഇതില്‍ 21 വയസുളള ആലങ്കാട് സ്വദേശിനി കിടപ്പ് രോഗിയാണ്.സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്.

ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഗുജറാത്ത് സ്വദേശി,ജൂലൈ 8 ന് ബാംഗ്ലൂര്‍ കൊച്ചി വിമാനത്തില്‍ വന്ന 24 വയസ്സുള്ള നായരമ്പലം സ്വദേശി,ജൂലൈ 11 ന് ബാംഗ്ലൂരില്‍ നിന്നും വിമാനമാര്‍ഗ്ഗം എത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി,ജൂലൈ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിലയ 28 വയസ്സുള്ള ചെന്നൈ സ്വദേശി,ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള കപ്പല്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി,ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 43 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി,ജൂലൈ 10 ന് ഹൈദരാബാദ് കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പിനി ജീവനക്കാരനായ ബീഹാര്‍ സ്വദേശി,ജൂണ്‍ 14 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 21 വയസ്സുള്ള പള്ളിപ്പുറം സ്വദേശി,ജൂലൈ 10 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ 25 വയസ്സുള്ള ഉത്തര്‍പ്രദേശ് സ്വദേശി,ജൂലൈ 8 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 22 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഡല്‍ഹി സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇന്നലെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ നിലവില്‍ എറണാകുളത്താണ് ചികില്‍സയിലുള്ളത് .ഇന്ന് 12 പേര്‍ രോഗമുക്തി നേടി. മെയ് 27 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കുന്നത്തുനാട് സ്വദേശി.ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വെങ്ങോല സ്വദേശി, ജൂണ്‍ 20 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള വെങ്ങോല സ്വദേശി, ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള ആയവന സ്വദേശി, ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ആലങ്ങാട് സ്വദേശി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള പാറക്കടവ് സ്വദേശിനി, ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള ഏലൂര്‍ സ്വദേശി, ജൂണ്‍ 10 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കരുമാലൂര്‍ സ്വദേശി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള തൃശ്ശൂര്‍ സ്വദേശി, ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള പശ്ചിമബംഗാള്‍ സ്വദേശി, ജൂലായ് 8 ന് രോഗം സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനി , ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 50 വയസുള്ള തമിഴ്‌നാട് സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇന്ന് 922 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1015 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13294 ആണ്. ഇതില്‍ 11379 പേര്‍ വീടുകളിലും, 458 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1457 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 56 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 22 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 401 ആണ്.333 പേരാണ്് കൊവിജ് ബാധിച്ച് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 102 പേരും അങ്കമാലി അഡല്ക്‌സില്‍ 206 പേരും , സിയാല്‍ എഫ് എല്‍. റ്റി. സി യില്‍ 20 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 3 പേരും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി 402 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 311 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 15 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 1356 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 344 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇവിടങ്ങളില്‍ നിന്ന് ഇന്ന് ലഭിച്ച 1725 പരിശോധന ഫലങ്ങളും നെഗറ്റീവാണ്.

Next Story

RELATED STORIES

Share it