Kerala

കൊവിഡ്; എറണാകുളത്തിന് നേരിയ ആശ്വാസം;ഇന്ന് കൊവിഡ് 15 പേര്‍ക്ക്

ഇന്ന് സ്ഥിരീകരിച്ച 15 പേരില്‍ 13 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് 69 പേര്‍ രോഗ മുക്തി നേടി. ഇന്ന് 623 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1008 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

കൊവിഡ്; എറണാകുളത്തിന് നേരിയ ആശ്വാസം;ഇന്ന് കൊവിഡ് 15 പേര്‍ക്ക്
X

കൊച്ചി: ഏതാനും ദിവസങ്ങളായി എറണാകുളം ജില്ലയില്‍ ഉയര്‍ന്നു നിന്ന കൊവിഡ് സ്ഥിരീകരണ രോഗികളുടെ എണ്ണത്തില്‍ ഇന്ന് വന്‍തോതില്‍ കുറവ്.ജില്ലയില്‍ ഇന്ന് 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 13 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.രണ്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. നിലവില്‍ കളമശ്ശേരിയില്‍ താമസിച്ചു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി,നിലവില്‍ കളമശ്ശേരിയില്‍ താമസിച്ചു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ഇടപ്പള്ളിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അസം സ്വദേശി,45,12 വയസുള്ള എടത്തല സ്വദേശികള്‍,15 ഉം 42 ഉം വയസുള്ള എടത്തല സ്വദേശിനികള്‍,55,43 വയസുള്ള പള്ളുരുത്തി സ്വദേശിനികള്‍,37 വയസുള്ള പള്ളുരുത്തി സ്വദേശി,അങ്കമാലി തുറവൂര്‍ സ്വദേശി,ചെല്ലാനം സ്വദേശി, 75 വയസുള്ള പാറക്കടവ് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.പാറക്കടവ് സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.

ഹൈദരബാദില്‍ നിന്നെത്തിയ മധുര സ്വദേശിയായ നാവികന്‍,മുംബൈയില്‍ നിന്നെത്തിയ ചോറ്റാനിക്കര സ്വദേശിനി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.തൃശൂര്‍ ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ വീതം നിലവില്‍ എറണാകുളത്താണ് ചികില്‍സയിലുള്ളത്.ഇന്ന് 69 പേര്‍ രോഗ മുക്തി നേടി. ഇന്ന് 623 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1008 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12637 ആണ്. ഇതില്‍ 10400 പേര്‍ വീടുകളിലും, 250 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1987 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 119 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്നുമായി 88 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.813 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 503 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 420 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 506 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 514 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it