Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1068 പേര്‍ക്ക് കൊവിഡ്

990 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.ഇതില്‍ 64 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോസ്ഥനും ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1068 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1068 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 990 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.ഇതില്‍ 64 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോസ്ഥനും ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

കറുകുറ്റി- 37,കുട്ടമ്പുഴ-31,തൃപ്പൂണിത്തുറ- 28,പാറക്കടവ്-27,കവളങ്ങാട്-25,ശ്രീമൂലനഗരം-25,വരാപ്പുഴ-24,അങ്കമാലി- 23,അയ്യമ്പുഴ-20,ആമ്പല്ലൂര്‍-20,ചൂര്‍ണ്ണിക്കര-20,മഴുവന്നൂര്‍-20,വാരപ്പെട്ടി -20,കളമശ്ശേരി - 19,തിരുവാണിയൂര്‍ -19,തൃക്കാക്കര-19,രായമംഗലം-19,എടത്തല - 18,കിഴക്കമ്പലം- 18,നെല്ലിക്കുഴി-18,കടുങ്ങല്ലൂര്‍-17,തുറവൂര്‍-17,കീരംപാറ-16,കുന്നത്തുനാട്- 15,കൂവപ്പടി-15,കോതമംഗലം-14,പിണ്ടിമന-14,മലയാറ്റൂര്‍ നീലീശ്വരം-14,ഇടപ്പള്ളി-13,കാഞ്ഞൂര്‍-13,കുമ്പളം-13,പൂതൃക്ക-13,കീഴ്മാട് -12,കൂത്താട്ടുകുളം -12,പോത്താനിക്കാട്-12,കലൂര്‍-11,മൂക്കന്നൂര്‍-11,ഏലൂര്‍-10,ഏഴിക്കര -10,ഐക്കാരനാട്-10,മഞ്ഞപ്ര-10,മുടക്കുഴ-10,വൈറ്റില -10,ആലങ്ങാട്- 9,ഇടക്കൊച്ചി-9,പള്ളുരുത്തി-9,വാളകം- 9,കടവന്ത്ര- 8,നെടുമ്പാശ്ശേരി-8,പായിപ്ര -8,പൈങ്ങോട്ടൂര്‍-8,വടവുകോട്- 8,കുഴിപ്പള്ളി-7,കോട്ടുവള്ളി- 7,പാലാരിവട്ടം- 7,വടക്കേക്കര-7,വെങ്ങോല- 7,വേങ്ങൂര്‍ -7,എറണാകുളം സൗത്ത്-6,ഒക്കല്‍- 6,കടമക്കുടി-6,കരുമാലൂര്‍-6,കാലടി-6,കുമ്പളങ്ങി-6,തേവര - 6,നോര്‍ത്തുപറവൂര്‍-6,പോണേക്കര-6,ഫോര്‍ട്ട് കൊച്ചി-6,മട്ടാഞ്ചേരി-6,മുളന്തുരുത്തി-6,മൂവാറ്റുപുഴ- 6,വാഴക്കുളം-6,എളമക്കര -5,കുന്നുകര-5,പെരുമ്പടപ്പ്- 5,വെണ്ണല-5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ ആലുവ, ഇലഞ്ഞി, കോട്ടപ്പടി, ചെല്ലാനം, ഞാറക്കല്‍, പുത്തന്‍വേലിക്കര, പെരുമ്പാവൂര്‍, മാറാടി, അശമന്നൂര്‍, ആവോലി, എടക്കാട്ടുവയല്‍, എളംകുന്നപ്പുഴ, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, മരട്, മുണ്ടംവേലി, ആരക്കുഴ, ഉദയംപേരൂര്‍, എടവനക്കാട്, കല്ലൂര്‍ക്കാട്, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, തോപ്പുംപടി, നായരമ്പലം, പച്ചാളം, പിറവം, മുളവുകാട്, എറണാകുളം നോര്‍ത്ത്, എളംകുളം, കരുവേലിപ്പടി, ചളിക്കവട്ടം, ചിറ്റാറ്റുകര, ചെങ്ങമനാട്, ചേരാനല്ലൂര്‍, തിരുമാറാടി, പാലക്കുഴ, പൂണിത്തുറ, മഞ്ഞള്ളൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 946 പേര്‍ രോഗ മുക്തി നേടി.ഇന്ന് 816 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 750 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25393 ആണ്. ഇതില്‍ 24947 പേര്‍ വീടുകളിലും 3 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 443 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 158 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 202 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു9354 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ് -72,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -24,പി വി എസ്-67,ജി എച്ച് മൂവാറ്റുപുഴ- 22,ഡി എച്ച് ആലുവ-7,പറവൂര്‍ താലൂക്ക് ആശുപത്രി-11,സഞ്ജീവനി-19,സ്വകാര്യ ആശുപത്രികള്‍ - 553,എഫ് എല്‍ റ്റി സികള്‍ - 201,എസ് എല്‍ റ്റി സി കള്‍- 307,വീടുകള്‍-7003 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7909 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it