Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 10571 പേര്‍ക്ക് കൊവിഡ്

7756 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.2766 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.49 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 10571 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 10571 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7756 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.2766 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.49 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം പിടിപെട്ടു.ഇന്ന് 450 പേര്‍ രോഗ മുക്തി നേടി.15839 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5839 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 64189 ആണ്. 58367 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 20084 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 8456 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1985 ആദ്യ ഡോസും, 3487 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 6739 ഡോസും, 1711 ഡോസ് കൊവാക്‌സിനും 6 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 2984 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 57812 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 58,10,516 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3189239 ആദ്യ ഡോസ് വാക്‌സിനും, 2563465 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5121751 ഡോസ് കൊവിഷീല്‍ഡും, 672120 ഡോസ് കൊവാക്‌സിനും, 16645 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.95892 കുട്ടികളാണ് ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്‌

Next Story

RELATED STORIES

Share it