Top

കൊവിഡ്: ആയിരം കടന്ന് എറണാകുളം;ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1056 പേര്‍ക്ക്

140 പേര്‍ക്ക് രോഗം പിടിപെട്ടതിന്റെ ഉറവിടം വ്യക്തമല്ല.ആറു ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടിയും ഇന്ന് രോഗം സ്ഥിരീകരിച്ചു.ജില്ലയില്‍ ആദ്യമായിട്ടാണ് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ച ജില്ലയും എറണാകുളമാണ്. ജില്ലയില്‍ ഇന്നും ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 896 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്

കൊവിഡ്: ആയിരം കടന്ന് എറണാകുളം;ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്  1056 പേര്‍ക്ക്
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു.ജില്ലയില്‍ ഇന്ന് 1056 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 140 പേര്‍ക്ക് രോഗം പിടിപെട്ടതിന്റെ ഉറവിടം വ്യക്തമല്ല.ആറു ആരോഗ്യ പ്രവര്‍ത്തക്കുകൂടിയും ഇന്ന് രോഗം സ്ഥിരീകരിച്ചു.ജില്ലയില്‍ ആദ്യമായിട്ടാണ് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ച ജില്ലയും എറണാകുളമാണ്. ജില്ലയില്‍ ഇന്നും ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 896 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. എട്ടു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഐഎന്‍എച്ച്എസിലെ ആറു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് 263 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 256 പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ ഇതര സംസ്ഥാനക്കാരനും 6 പേര്‍ മറ്റ് ജില്ലക്കാരുമാണ്.ഇന്ന് 1763 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1460 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23896 ആണ്. ഇതില്‍ 22123 പേര്‍ വീടുകളിലും 144 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1629 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 329 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളിലും നിന്ന് 231 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.കളമശ്ശേരി മെഡിക്കല്‍ കോളജ് - 236,പി വി എസ്-26,സഞ്ജീവനി-142,സ്വകാര്യ ആശുപത്രികള്‍ -596,എഫ്എല്‍റ്റിസി.കള്‍ -1733,വീടുകള്‍ - 4084.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 7876 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1961 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1822 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1417 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2572 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it