Kerala

കൊവിഡ്: എറണാകുളത്ത് കൂടുതല്‍ മേഖലകള്‍ കണ്ടൈന്‍മെന്റ് സോണുകളാക്കി

ആലുവ നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും കീഴ്മാട് ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തി.കൊച്ചി കോര്‍പറേഷനിലെ 27ാം ഡിവിഷന്‍ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കൊവിഡ്: എറണാകുളത്ത് കൂടുതല്‍ മേഖലകള്‍ കണ്ടൈന്‍മെന്റ് സോണുകളാക്കി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുതല്‍ മേഖലകള്‍ കണ്ടൈന്‍മെന്റ് സോണുകളാക്കി.ആലുവ നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളും കീഴ്മാട് ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളാക്കി.ഇതു കൂടാതെ ചെങ്ങമനാട് പഞ്ചായത്ത് വാര്‍ഡ്-14,കരുമാല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ്- 4 ,തൃപ്പൂണിത്തുറ നഗരസഭ ഡിവിഷന്‍- 35,ശ്രീമൂലനഗരം പഞ്ചായത്ത് വാര്‍ഡ് -4, എടത്തല പഞ്ചായത്ത് വാര്‍ഡ് -2,വാഴക്കുളം പഞ്ചായത്ത് വാര്‍ഡ്- 19,നീലീശ്വരം പഞ്ചായത്ത് വാര്‍ഡ് -13,വടക്കേക്കര പഞ്ചായത്ത് വാര്‍ഡ് -15,കൊച്ചി കോര്‍പ്പറേഷന്‍ 66ാം ഡിവിഷനിലെ ദൊരൈസ്വാമി അയ്യര്‍ റോഡ് എന്നിവയാണ് ഇന്ന് കണ്ടൈന്‍മെന്റ് സോണുകളാക്കി അധികൃതര്‍ പ്രഖ്യാപിച്ചത്.കഴിഞ്ഞ ഏഴു ദിവസമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കാതിരുന്ന സാഹചര്യത്തില്‍ കൊച്ചി കോര്‍പറേഷനിലെ 27ാം ഡിവിഷന്‍ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 20 പേരില്‍ 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

Next Story

RELATED STORIES

Share it