Kerala

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന്‍ കൊവിഡ് ബാധിച്ച് മരിച്ചു

എറണാകുളം ഗാന്ധിനഗര്‍ ഡിവിഷനില്‍ നിന്നുള്ള അംഗവും സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗവുമായ കെ കെ ശിവന്‍ ആണ് മരിച്ചത്

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറും സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗവുമായ വൈറ്റില കാട്ടു നിലത്ത് കെ കെ ശിവന്‍(56) കൊവിഡ് ബാധിച്ചു മരിച്ചു.കൊവിഡ് ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശിവന്‍ ഇന്ന് രാവിലെയാണ് മരിച്ചത്.

കൊവിഡ് ബാധിച്ച ശിവന്‍ ആദ്യം കൊച്ചിയിലെ കൊവിഡ് ചികിസയുള്ള ആശുപത്രിയിലായിരുന്നു ചികില്‍സയ്ക്ക് വിധേയനായിരുന്നത്.എന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ വിദഗ്ദ ചികില്‍സയ്ക്കായി ഏതാനും ദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നു മരിച്ചു.കിഡ്‌നി,ഹൃദയം, പ്രമേഹം എന്നിവ സംബന്ധിച്ചുള്ള അസുഖവും ശിവനുണ്ടായിരുന്നു.എറണാകുളം ഗാന്ധിനഗര്‍ ഡിവിഷനില്‍ നിന്നുള്ള അംഗമാണ് മരിച്ച ശിവന്‍.ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്നു.തിരുവാങ്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിന്ദു ശിവന്‍ ആണ് ഭാര്യ.മക്കള്‍: വിവേക്,വോള്‍ഗ.സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കും.

Next Story

RELATED STORIES

Share it