Top

കൊവിഡ്: എറണാകുളത്ത് അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍

മുളവ്കാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്,കീഴ്മാട് പഞ്ചായത്തിലെ നാലാം വാര്‍ഡ്,ആലങ്ങാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്,ചൂര്‍ണിക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ചെല്ലാം പഞ്ചായത്തിലെ 17 വാര്‍ഡ് എന്നിവയാണ് ഇന്ന് കണ്ടെയ്ന്‍മെന്റ്് സോണാക്കിയത്

കൊവിഡ്: എറണാകുളത്ത് അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ വിവിധ മേഖലകളിലായി അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.മുളവ്കാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്,കീഴ്മാട് പഞ്ചായത്തിലെ നാലാം വാര്‍ഡ്,ആലങ്ങാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്,ചൂര്‍ണിക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ചെല്ലാം പഞ്ചായത്തിലെ 17 വാര്‍ഡ് എന്നിവയാണ് ഇന്ന് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.

എറണാകുളം ജില്ലയില്‍ ഇന്ന് 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അഞ്ചു വാര്‍ഡുകള്‍ കൂടി ഇന്ന് കണ്ടെയ്ന്‍മെന്റ്് സോണുകളാക്കിയത്. ഇതു കൂടാതെ കൊച്ചി കോര്‍പറേഷനിലും ജില്ലയിലെ വിവിധ മുന്‍സിപാലിറ്റികളും ഗ്രാമപ്പഞ്ചായത്തുകളിലുമായി ഡിവിഷനുകളും വാര്‍ഡുകളുമടക്കം 28 മേഖലകള്‍ ജൂണ്‍ 26 മുതല്‍ ഇന്നലെ വരെയായി വിവിധ ദിവസങ്ങളിലായികണ്ടെയ്ന്‍മെന്റ്് സോണുകളാക്കിയിരുന്നു.

Next Story

RELATED STORIES

Share it