Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് കുതിക്കുന്നു;അഞ്ചില്‍ ഒരാള്‍ക്ക് വീതം രോഗം ബാധിക്കുന്നു

ജില്ലയിലെ ജനസംഖ്യയുടെ 17.26 % പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 6,58,136 പേര്‍ക്കാണ് രോഗം ബാധയുണ്ടായത്.79 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ ബാധയും ഉണ്ടായി.ജില്ലയില്‍ ഇതുവരെ 5895 കൊവിഡ് മരണം നടന്നു.വാകസിനെടുക്കാത്തവരിലാണ് കൂടുതല്‍ മരണങ്ങളും (87.04%) ഉണ്ടായിട്ടുള്ളത്

എറണാകുളം ജില്ലയില്‍ കൊവിഡ് കുതിക്കുന്നു;അഞ്ചില്‍ ഒരാള്‍ക്ക് വീതം രോഗം ബാധിക്കുന്നു
X

കൊച്ചി: എറണാകുളം ജില്ലിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു.അഞ്ചിലൊരാള്‍ക്ക് എന്ന കണക്കില്‍ രോഗ ബാധയുണ്ടാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.ജില്ലയിലെ ജനസംഖ്യയുടെ 17.26 % പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതുവരെ 6,58,136 പേര്‍ക്കാണ് രോഗം ബാധയുണ്ടായത്.ഇതു കൂടാതെ 79 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ ബാധയും ഉണ്ടായതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.ഇതില്‍ 46 പേര്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും 31 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയതാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതുവരെ 44 പേരാണ് രോഗമുക്തരായത്.

ജില്ലയില്‍ ഇതുവരെ 5895 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടുതല്‍ മരണങ്ങളും (67.97 %) പ്രമേഹം, രക്താതി സമ്മര്‍ദ്ദം ഹൃദ്രോഗങ്ങള്‍ തുടങ്ങി മറ്റ് അനുബന്ധ രോഗങ്ങളിലുള്ളവരിലാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള ആക്ടീവ് കേസുകളില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ (0.98%) ഐസി യു ആവശ്യമായി വന്നിട്ടുള്ളുവെന്നത് ആശ്വാസകരമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് വാക്‌സിന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകുന്നതായി കാണുന്നില്ല.വാകസിനെടുക്കാത്തവരിലാണ് കൂടുതല്‍ മരണങ്ങളും (87.04%) ഉണ്ടായിട്ടുള്ളത്.ആകെ സ്ഥിരീകരിച്ച കൊവി ഡ് മരണങ്ങളില്‍ 9.1 % പേര്‍ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരും,3.86% പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിനെടുത്ത് സുരക്ഷിതരാകേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീട്ടു വീഴ്ച പാടില്ല

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വീട്ടു വീഴ്ചയും പാടില്ലെന്നും പനിയും , രോഗലക്ഷണങ്ങളുള്ളവരും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി..പൊതു ഇടങ്ങളിലും മറ്റും മാസ്‌ക് ധരിക്കാത്തതും , മാസ്‌ക് താഴ്ത്തിയിടുന്നതും രോഗം ക്ഷണിച്ചു വരുത്തും. വീടിന് പുറത്തു പോകുമ്പോള്‍ കൈകള്‍ ഇടക്കിടെ ശുചിയാക്കണം .എപ്പൊഴും സാമൂഹിക അകലം പാലിക്കുന്നതിനും ശ്രദ്ധ നല്‍കണം. ചെറിയ ഒരു അശ്രദ്ധ പോലും സ്വന്തം ജീവനു മാത്രമല്ല, ചുറ്റുമുള്ള വരുടെയും പ്രത്യകിച്ച് പ്രായമായവരുടെയും ഗുരുതര രോഗങ്ങളുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുമെന്നതിനാല്‍ കോവിഡ് മാനണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ രോഗവ്യാപനം പിടിച്ചു കെട്ടാന്‍ സാധിക്കുകയുള്ളു.

ഗൃഹപരിചരണത്തിലിരിക്കുന്നവര്‍ മുന്‍കരുതലുകള്‍ പാലിക്കുക

ഗൃഹപരിചരണത്തില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ ബാത്ത്‌റും അറ്റാച്ച്ഡ് ആയ റൂമില്‍ തന്നെ കഴിയണം. ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം.കൊവിഡ് രോഗിയും , രോഗിയെ പരിചരിക്കുന്നവരും എന്‍95 മാസ്‌ക് ധരിക്കണം. സാധനങ്ങള്‍ കൈമാറരുത്. ഉപയോഗിക്കുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍, എന്നിവ സ്വയം കഴുകുക.വെള്ളം ധാരാളമായി കുടിക്കണം. ചൂടുള്ളതും, പോഷക സമൃദ്ധമായ ആഹാരങ്ങളും കഴിക്കുക.പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് ദിവസേന ഓക്‌സിജന്റെ അളവും , പള്‍സ് നിരക്കും സ്വയം പരിശോധിക്കുക. ഓക്‌സിജന്റെ അളവ് 94 ല്‍ കുറവായാലും, നാഡി മിടിപ്പ് 90 ന് മുകളിലായാലും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.

അപകട സൂചനാ ലക്ഷണങ്ങളായ ശക്തിയായ ശ്വാസംമുട്ടല്‍, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, കൈകാലുകള്‍ക്ക് നീല നിറമാകുക, നെഞ്ചുവേദന, അമിതമായ ക്ഷീണം, നെഞ്ചിടിപ്പ് എന്നിവ കാണുന്ന പക്ഷം ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ച് വിവരം അറിയിക്കേണ്ടതാണ്.

ലഘുവായ രോഗലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ വീട്ടില്‍ തന്നെ ഇരുന്നു ചികില്‍സിക്കുകയും അത്യാവശ്യമാണെങ്കില്‍ ഗവണ്‍മെന്റിന്റെ ഇ സഞ്ജീവനി വഴി ചികിത്സ തേടാവുന്നതാണ്.കൊവിഡ് ഒപിയുടെ സേവനം 24 മണിക്കൂറും ഇ ജ്ജീവനി വഴി ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it