Top

കൊവിഡ്: എറണാകുളത്ത് പ്രോട്ടോക്കോള്‍ പാലനം ഉറപ്പാക്കാന്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റുമാര്‍

ജില്ലയിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോസ്ഥരുടെ യോഗത്തിലാണ് തീരുമാനം.ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടാതെ നോക്കുന്നതിനൊപ്പം എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി

കൊവിഡ്: എറണാകുളത്ത് പ്രോട്ടോക്കോള്‍ പാലനം ഉറപ്പാക്കാന്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റുമാര്‍
X

കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുള്ള പ്രദേശങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെ നിയമിക്കാന്‍ തീരുമാനം.ജില്ലയിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോസ്ഥരുടെ യോഗത്തിലാണ് തീരുമാനം.ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടാതെ നോക്കുന്നതിനൊപ്പം എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി.

ജില്ലയിലെ കൊവിഡ് പരിശോധന, സമ്പര്‍ക്ക പട്ടിക തയാറാക്കല്‍, വാക്‌സിനേഷന്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയവ ജില്ലയിലെ ആരോഗ്യ വിഭാഗം യോഗത്തില്‍ അവതരിപ്പിച്ചു. ഇതു വരെ ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകയാക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

കൊവിഡ് പ്രോട്ടോകോളും നിയന്ത്രണങ്ങളും മറ്റ് നടപടികളും ശക്തമായി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്തവരുടെ ഇടയിലേക്കും കൊവിഡ് പരിശോധന കൂടുതല്‍ വ്യാപിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.രോഗവ്യാപനം തടയുന്നതില്‍ മാസ്‌ക് ധരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. യോഗങ്ങളിലും മറ്റും ഭക്ഷണം വിളമ്പുമ്പോള്‍ മാസ്‌ക് മാറ്റി ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്. അതിനാല്‍ യോഗങ്ങളില്‍ ഭക്ഷണ വിതരണം ഒഴിവാക്കണം. തീരദേശ മേഖലകള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാനും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

ജാഗ്രതാ സമിതികളും ശക്തമായി പ്രവര്‍ത്തിക്കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം ശക്തിപ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങള്‍, റെയില്‍വേസ്‌റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ടു ചീഫ് സെക്രട്ടറി ഉമേഷ്, റൂറല്‍ എസ്പി കെ. കാര്‍ത്തിക് , ഡി സി പി ഐശ്വര്യ ഡോംഗ്രെ, ജില്ലാ വികസന കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍,

സബ് കലക്ടര്‍ ഹാരിസ് റഷീദ്, അസിസ്റ്റന്റ് കലക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍, ജില്ല സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. എസ് ശ്രീദേവി, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, നോണ്‍ കോവിഡ് സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. വിനോദ് പൗലോസ്, കോണ്‍ടാക്റ്റ് ടേസിംഗ് നോഡല്‍ ഓഫീസര്‍ ഡോ.സുധാകര്‍ . സാംപിള്‍ കലക്ഷന്‍ ആന്‍ഡ് ടെസ്റ്റിംഗ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ്, ടീം ലീഡര്‍ ഡേറ്റ മാനേജ്‌മെന്റ് ആന്‍ഡ് അനാലിസിസ് ഡോ. സെറിന്‍ കുര്യാക്കോസ്, കോവിഡ് ജാഗ്രതാ ആന്‍ഡ് ക്ലസ്റ്റര്‍ നോഡല്‍ ഓഫീസര്‍ ഡോ. അനിത ആര്‍ കൃഷ്ണ പങ്കെടുത്തു.

Next Story

RELATED STORIES

Share it