Latest News

ശബരിമല സ്വര്‍ണക്കൊള്ള; പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍

ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക

ശബരിമല സ്വര്‍ണക്കൊള്ള; പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍
X

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ എസ്‌ഐടി അന്വേഷണത്തില്‍ പല തടസങ്ങളും നേരിടുന്നു. അതിനാല്‍ സമഗ്രമായ അന്വേഷണം വേണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് ആന്റോ ആന്റണി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെയാണ് യുഡിഎഫ് നീക്കം. നേരത്തെ കെ സി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു.

Next Story

RELATED STORIES

Share it