Latest News

വിസ തട്ടിപ്പ് കേസ്; നിര്‍മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവും 66.5 ലക്ഷം രൂപ പിഴയും

വിസ തട്ടിപ്പ് കേസ്; നിര്‍മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവും 66.5 ലക്ഷം രൂപ പിഴയും
X

കൊച്ചി: വിസ തട്ടിപ്പുകേസില്‍ ചലച്ചിത്ര നിര്‍മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവും 66.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. യുകെ വിസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2011ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലാണ് കോടതി വിധി പ്രസ്താവിച്ചത്.

മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യുവിന്റെയും മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസ്-ഡാര്‍ലി ബിജു ദമ്പതികളുടെ പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. പരാതിക്കാരെ തുടക്കം മുതല്‍ തന്നെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് പ്രതി പ്രവര്‍ത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

രാജേഷ് മാത്യുവില്‍ നിന്ന് 2011ല്‍ രണ്ടുതവണയായി 50 ലക്ഷം രൂപ ജോബി ജോര്‍ജ് കൈപ്പറ്റിയിരുന്നു. യുകെയിലേക്ക് വിസ ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് പണം തിരികെ നല്‍കുന്നതിനായി 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അത് മടങ്ങിയതോടെ രാജേഷ് മാത്യു പോലിസ് പരാതി നല്‍കുകയായിരുന്നു. ഈ കേസില്‍ 50 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും, അതില്‍ നിന്നുള്ള തുക പരാതിക്കാരന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Next Story

RELATED STORIES

Share it