Latest News

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; പുതിയ ബില്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; പുതിയ ബില്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍
X

ന്യൂഡല്‍ഹി: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പ്രായപരിധി അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 8 മുതല്‍ 12, 12 മുതല്‍ 16, 16 മുതല്‍ 18 എന്നിങ്ങനെ വിവിധ പ്രായവിഭാഗങ്ങളായി തിരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക.

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

അതേസമയം, സോഷ്യല്‍ മീഡിയ പൂര്‍ണമായും നിരോധിക്കുന്നതില്‍ സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ സൂക്ഷ്മവും ഘട്ടംഘട്ടവുമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it