Latest News

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് ഇറാൻ്റെ ആഭ്യന്തര കാര്യം, ബാഹ്യ ഇടപെടലില്ല: അബ്ബാസ് അരാഗ്ചി

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് ഇറാൻ്റെ ആഭ്യന്തര കാര്യം, ബാഹ്യ ഇടപെടലില്ല: അബ്ബാസ് അരാഗ്ചി
X

തെഹ്റാൻ : പരമോന്നതനേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ബാഹ്യ ഇടപെടലുകളൊന്നുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി .

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് ഇറാൻ്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ അമേരിക്കയുടെ പങ്ക് അനിവാര്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുക എന്നത് ഇറാൻ്റെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ അവകാശമാണെന്നും അത് ഭംഗിയായി തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്, മന്ത്രിസഭ, പാർലമെന്റ് എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ രാഷ്ട്രീയ സ്ഥാപനങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Next Story

RELATED STORIES

Share it