Kerala

കൊവിഡ്: കേരളത്തിലെ 18 ശതമാനം ഗ്രാമീണ ദരിദ്ര കുടുംബങ്ങളുടെ വരുമാനം പൂര്‍ണമായും ഇല്ലാതായെന്ന് പഠനം

കൊച്ചിയിലെ സെന്റര്‍ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്റ് എന്‍വയണ്മെന്റല്‍ സ്റ്റഡീസ് നടത്തിയപഠനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തല്‍.കേരളത്തിലങ്ങോളമിങ്ങോളമുള്ള ദരിദ്ര കുടുംബങ്ങളില്‍ നിന്ന് സിസ്റ്റമാറ്റിക്ക് റാന്‍ഡം സാമ്പിളിംഗ് രീതി ഉപയോഗിച്ച് തിരഞ്ഞെടുത്ത 230 കുടുംബങ്ങള്‍ക്കിടയില്‍ ടെലിഫോണ്‍ വഴി നടത്തിയ സര്‍വേയിലൂടെയാണ് പഠനത്തിനാധാരമായ വിവരങ്ങള്‍ ശേഖരിച്ചത്.

കൊവിഡ്: കേരളത്തിലെ 18 ശതമാനം ഗ്രാമീണ ദരിദ്ര കുടുംബങ്ങളുടെ വരുമാനം പൂര്‍ണമായും ഇല്ലാതായെന്ന് പഠനം
X

കൊച്ചി:കൊവിഡ് വ്യാപനവും അതിന്റെ ഭാഗമായുണ്ടായ നിയന്ത്രണങ്ങളും നിമിത്തം കേരളത്തിന്റെ ഗ്രാമീണമേഖലയിലെ മൂന്നില്‍ രണ്ട് ദരിദ്ര കുടുംബങ്ങളുടെയും വരുമാനം പകുതിയില്‍ താഴെയായതായി കണ്ടെത്തല്‍.കൊച്ചിയിലെ സെന്റര്‍ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്റ് എന്‍വയണ്മെന്റല്‍ സ്റ്റഡീസ് നടത്തിയപഠനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തല്‍.18 ശതമാനം ഗ്രാമീണ ദരിദ്ര കുടുംബങ്ങളുടെ വരുമാനം പൂര്‍ണമായും ഇല്ലാതായി.2020സെപ്തംബര്‍ മാസത്തിലാണ് പഠനത്തിനാവശ്യമായ വിവരശേഖരണം നടന്നത്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ദരിദ്ര കുടുംബങ്ങളില്‍ നിന്ന് സിസ്റ്റമാറ്റിക്ക് റാന്‍ഡം സാമ്പിളിംഗ് രീതി ഉപയോഗിച്ച് തിരഞ്ഞെടുത്ത 230 കുടുംബങ്ങള്‍ക്കിടയില്‍ ടെലിഫോണ്‍ വഴി നടത്തിയ സര്‍വേയിലൂടെയാണ് പഠനത്തിനാധാരമായ വിവരങ്ങള്‍ ശേഖരിച്ചത്.റേഷന്‍ കാര്‍ഡിന്റെ നിറത്തെ അടിസ്ഥാനമാക്കിയാണ് പഠനം ദരിദ്ര കുടുംബങ്ങളെ നിര്‍വചിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രാബല്യത്തിലുള്ള നാല് റേഷന്‍ കാര്‍ഡുകളില്‍ ഏറ്റവും താഴെയുള്ളവര്‍ക്ക് നല്‍കുന്ന മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. കൊവിഡ് വ്യാപനവും അതിന്റെ ഭാഗമായുണ്ടായ ലോക്ക്ഡൗണും, മറ്റു നിയന്ത്രണങ്ങളും കേരളത്തിലെ ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളുടെ തൊഴിലിനെയും, വരുമാനത്തെയും, കടബാധ്യതയെയും എങ്ങനെയൊക്കെ ബാധിച്ചു എന്ന് മനസിലാക്കുകയായിരുന്നു പഠനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സര്‍വേ നടത്തിയ കുടുംബങ്ങളില്‍ ലോക്ക്ഡൗണിന് മുമ്പ് ജോലി ചെയ്തിരുന്നവരില്‍ നാലില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് കാലയളവില്‍ ജോലി നഷ്ടപ്പെടുകയോ, ജോലി ലഭിക്കാതിരിക്കുകയോ, ജോലി ചെയ്യുന്ന സമയം കുറയുകയോ ചെയ്തു. ഇതേ തുടര്‍ന്ന് വരുമാനവും കുറഞ്ഞു.കൊവിഡ് പോലെയുള്ള ദുരന്ത കാലത്തുണ്ടാകുന്ന തൊഴില്‍ദൗര്‍ലഭ്യത്തെ മറികടക്കാനുതകുന്ന തരത്തില്‍ തൊഴിലുറപ്പുപദ്ധതിയെ മാറ്റിയെടുക്കാവുന്നതാണ്. നിലവില്‍ കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിപ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും,കൊവിഡിന്റെ പശ്ചാത്തലത്തില്‍ 65 വയസ്സിന്മുകളിലുള്ളവര്‍ക്ക് പദ്ധതിയില്‍ പങ്കെടുക്കാന്‍ അനുവാദമില്ല.

പ്രായമുള്ളവര്‍ക്കുംസുരക്ഷിതമായി പങ്കെടുക്കാവുന്ന തരത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍വരുന്ന ജോലികളെ വിപുലപ്പെടുത്താവുന്നതാണെന്ന് പഠനം വ്യക്തമാക്കുന്നു.സഹകരണസംഘങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സാധ്യതകളെ സംയോജിപ്പിച്ചുകൊണ്ട് പ്രാദേശിക തലത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും പഠനം നിര്‍ദേശിക്കുന്നു. പ്രാദേശിക സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കുന്ന ഇടപെടലുകളെ മനസിലാക്കാനും നടപ്പില്‍വരുത്താനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും പഠനം നിര്‍ദേശിക്കുന്നു.

പഠനവിധേയമാക്കിയ കുടുംബങ്ങളില്‍ 72 ശതമാനത്തിനും മഹാമാരികാലത്തെ മറികടക്കാനായി വായ്പ എടുക്കേണ്ടിവന്നു.കേരളത്തില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ മാര്‍ച്ച് 23 മുതല്‍ സര്‍വേ നടത്തിയ സെപ്തംബര്‍വരെയുള്ള കാലയളവില്‍ കേരളത്തിലെ ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങള്‍ ശരാശരി 40,667 രൂപവായ്പയെടുത്തിട്ടുണ്ട്.കുടുംബശ്രീയെയും,സുഹൃത്തുക്കളെയും,ബന്ധുക്കളെയുമാണ്ഈവിഭാഗത്തില്‍പ്പെടുന്നകുടുംബങ്ങള്‍ ഈ മഹാമാരികാലത്ത് വായ്പയ്ക്കായി പ്രധാനമായും ആശ്രയിച്ചത്.

കൊവിഡ് കാലത്തെ സാമ്പത്തിക പരാധീനതകളെ മറികടക്കാന്‍ ദരിദ്രകുടുംബങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീ വഴിവിതരണംചെയ്യപ്പെട്ട വായ്പകള്‍ ഈമഹാമാരികാലത്തെ അതിജീവിക്കാന്‍ തങ്ങളെ സഹായിച്ചതായി സര്‍വേയില്‍പങ്കെടുത്ത പല കുടുംബങ്ങളുംഅഭിപ്രായപ്പെട്ടു. പക്ഷേ, ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളില്‍ 30 ശതമാനവും കുടുംബശ്രീക്ക് പുറത്താണെന്ന് പഠനംകണ്ടെത്തി.അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടാകുന്ന സാമ്പത്തികാഘാതങ്ങള്‍ ഈകുടുംബങ്ങളെ കൂടുതല്‍ മോശമായി ബാധിക്കാന്‍ ഇടയാക്കിയേക്കാം.

കുടുംബശ്രീഅംഗത്വമുള്ള കുടുംബങ്ങളും അംഗത്വമില്ലാത്ത കുടുംബങ്ങളും തമ്മിലുള്ള വ്യത്യാസം വായ്പയ്ക്കായി അവര്‍ ആശ്രയിക്കുന്ന സ്രോതസ്സുകളില്‍ പ്രതിഫലിക്കുന്നുണ്ട്. കുടുംബശ്രീ അംഗത്വമില്ലാത്ത കുടുംബങ്ങള്‍, കുടുംബശ്രീ അംഗത്വമുള്ള കുടുംബങ്ങളെ അപേക്ഷിച്ച് വായ്പയ്ക്കായി പലിശക്കാരെയും, സുഹൃത്തുക്കളെയും, ബന്ധുക്കളെയുംആണ് കൂടുതലായി ആശ്രയിക്കുന്നത്. കുടുംബശ്രീ ശൃംഖലയ്ക്ക് പുറത്തുള്ള ദരിദ്രകുടുംബങ്ങളെ കണ്ടെത്താനും, അവരെ കുടുംബശ്രീയിലേക്ക് കൊണ്ടുവന്ന് അവരുടെ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്താനുമുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും പഠനം നിര്‍ദേശിച്ചു.

കൊവിഡ് മഹാമാരികാലത്തെ സാമ്പത്തിക പരാധീനതയുടെ സമയത്തും ഗ്രാമീണമേഖലയിലെ 30 ശതമാനംദരിദ്രകുടുംബങ്ങള്‍ വായ്പാതിരിച്ചടവിനായിമാത്രം വായ്പ എടുക്കാന്‍ നിര്‍ബന്ധിതരായി എന്ന് പഠനം പറയുന്നു. സര്‍വേയിയിലൂടെയും, ബാങ്കുദ്യോഗസ്ഥരുമായും കുടുംബശ്രീ ഉദ്യോഗസ്ഥരുമായും നടത്തിയ അഭിമുഖത്തിലൂടെ മനസിലാക്കാന്‍ സാധിച്ചത് കൊവിഡ് കാലത്ത് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പാവപ്പെട്ടവരെ പ്രതീക്ഷിച്ചതുപോലെ സഹായിച്ചില്ല എന്നതാണ്.

പല ധനകാര്യ സ്ഥാപനങ്ങളും മൊറട്ടോറിയം കാലയളവില്‍ കുടുംബങ്ങളെ വായ്പാതിരിച്ചടവിന് നിര്‍ബന്ധിച്ചിരുന്നതായും പഠനത്തിനിടയില്‍ ശ്രദ്ധയില്‍പ്പെട്ടതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ദുരന്തസമയങ്ങളില്‍ വായ്പയെപ്പറ്റിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ താഴെത്തട്ടിലേക്കെത്തുന്നുവെന്നേ് ഉറപ്പാക്കാനുള്ള സംവിധാനവും സ്വകാര്യ-ധനകാര്യസ്ഥാപനങ്ങള്‍ വായ്പാതിരിച്ചടവിന്റെ പേരില്‍പീഡിപ്പിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനവും സംസ്ഥാനതലത്തില്‍ഉണ്ടാകണമെന്നും പഠനം നിര്‍ദേശിക്കുന്നു.സിഎസ്ഇഎസ് ഗവേഷകരായ അശ്വതി റിബേക്ക അശോക്, ഡോ. രാഖിതിമോത്തി, ബിബിന്‍തമ്പി, എം റംഷാദ്, ബെന്‍ റോയിസ് ജോസ്, പി എസ് ദീപിക എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

Next Story

RELATED STORIES

Share it