കൊവിഡ് പ്രതിസന്ധി: നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി നീട്ടിനല്കുന്നു
BY NSH23 Oct 2021 12:52 AM GMT
X
NSH23 Oct 2021 12:52 AM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി സമൂഹത്തില്‍നിന്ന് വിട്ടൊഴിയാത്ത സാഹചര്യത്തില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്കിയ എല്ലാ നിര്‍മാണ പെര്‍മിറ്റുകളുടെയും കാലാവധി 31-12-2021 വരെ ദീര്‍ഘിപ്പിച്ച് നല്കാന് നിര്‍ദേശിച്ചതായി മന്ത്രി എം വി ഗോവിന്ദന് അറിയിച്ചു.
കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്കിയതും 2020 മാര്‍ച്ച് 10ന് അവസാനിക്കുന്നതുമായ എല്ലാ നിര്‍മാണ പെര്‍മിറ്റുകള്‍ക്കും നേരത്തെ 2021 സപ്തംബര്‍ 30വരെ കാലാവധി നീട്ടിനല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധി പൂര്‍ണമായും അവസാനിക്കാത്ത സാഹചര്യത്തില്‍, പൊതുജീവിതം സാധാരണ നിലയിലാവാത്ത സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ പെര്‍മിറ്റുകളുടെ സമയപരിധി നീട്ടിനല്‍കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന് വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT