Kerala

കൊവിഡ്:സര്‍ക്കാര്‍ വാങ്ങുന്ന കൊവിഷീല്‍ഡിന്റെ ആദ്യ ലോഡ് കൊച്ചിയില്‍ എത്തി

3.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.ഇവ എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മേഖലാ വെയര്‍ ഹൗസിലേക്ക് മാറ്റി. ഓരോ ജില്ലക്കുമുള്ള കൊവിഡ് വാക്‌സിന്‍ ഇവിടെ നിന്നും അതാത് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകും

കൊവിഡ്:സര്‍ക്കാര്‍ വാങ്ങുന്ന കൊവിഷീല്‍ഡിന്റെ ആദ്യ ലോഡ് കൊച്ചിയില്‍ എത്തി
X

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രമായ പുന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നേരിട്ടു വാങ്ങുന്ന വാക്‌സിന്റെ ആദ്യ ലോഡ് കൊച്ചിയില്‍ എത്തി.3.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ഇവ ഇവിടെ നിന്നും പ്രത്യേകം താപനില സജ്ജീകരിച്ച വാഹനങ്ങളില്‍ എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മേഖലാ വെയര്‍ ഹൗസിലേക്ക് മാറ്റി.


ഓരോ ജില്ലക്കും എത്ര ഡോസ് വീതമാണ് നല്‍കുകയെന്നത് സംസ്ഥാന ആരോഗ്യ വകുപ്പാണ് തീരുമാനിക്കുക. ഇതിനു ശേഷം ഓരോ ജില്ലക്കുമുള്ള കൊവിഡ് വാക്‌സിന്‍ ഇവിടെ നിന്നും അതാത് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകും..ഒരു കോടി വാക്‌സിന്‍ ഉല്‍പ്പാദന കമ്പനിയില്‍ നിന്നും നേരിട്ട് വാങ്ങുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.ഇതിന്റെ ഭാഗയമായുള്ള ആദ്യ ഘട്ട വാക്‌സിനാണ് എത്തിയിരിക്കുന്നതെന്നാണ് വിവരം.സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന വാക്‌സിന്‍ നേരത്തെ എത്തിയിരുന്നു.എന്നാല്‍ ഇത് മതിയാകാതെ വരുന്നതോടെയാണ് സര്‍ക്കാര്‍ നേരിട്ട് കൂടുതല്‍ വാക്‌സിന്‍ വാങ്ങാന്‍ തീരുമാനമെടുത്തത്.75 ലക്ഷം കൊവി ഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് സര്‍ക്കാര്‍ നേരിട്ടു വാങ്ങുമെന്ന് പറഞ്ഞിരുന്നത്.

Next Story

RELATED STORIES

Share it