Kerala

കൊവിഡ്: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കുമെന്ന് ഐ ജി വിജയ് സാഖറെ

ഒരാള്‍ രോഗബാധിതനുമായി പ്രൈമറി കോണ്‍ടാക്ടോ സെക്കന്‍ഡറി കോണ്‍ടാക്ടോ ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിര്‍ബന്ധമായും വീട്ടില്‍ തന്നെ ഇരിക്കണമെന്നും അങ്ങനെ ഇരുന്നാല്‍ രോഗം പുറത്തേക്ക് പടരില്ലെന്നും ഐ ജി പറഞ്ഞു

കൊവിഡ്: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കുമെന്ന് ഐ ജി വിജയ് സാഖറെ
X

കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക് ഡൗണ്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് ഐ ജി വിജയ് സാഖറെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അതല്ലെങ്കില്‍ കൊവിഡ് വ്യാപനം തടയാന്‍ കഴിയില്ല. ഒരാള്‍ രോഗബാധിതനുമായി പ്രൈമറി കോണ്‍ടാക്ടോ സെക്കന്‍ഡറി കോണ്‍ടാക്ടോ ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിര്‍ബന്ധമായും വീട്ടില്‍ തന്നെ ഇരിക്കണമെന്നും അങ്ങനെ ഇരുന്നാല്‍ രോഗം പുറത്തേക്ക് പടരില്ലെന്നും ഐ ജി പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രൈമറി,സെക്കന്‍ഡറി കോണ്‍ടാക്ടുള്ള ആളുകള്‍ ധാരാളം കാണും അങ്ങനെയുളള സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ ശക്തമാക്കിയാല്‍ രോഗ വ്യാപനം തടയാന്‍ കഴിയുമെന്നും ഐ ജി വിജയ് സാഖറെ പറഞ്ഞു. ഫുഡ് സപ്ലൈ വിഷയമുണ്ടെങ്കില്‍ കണ്ടെയ്മന്‍സെന്റ് സോണുകളില്‍ പലചരക്ക് കടകള്‍ തുറക്കാന്‍ പറ്റും. പക്ഷേ അവിടെ എത്രമാത്രം രോഗവ്യാപനമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുറക്കാന്‍ അനുവദിക്കു.

സാമൂഹിക അകലം നിര്‍ബന്ധമാണ്. പരമാവധി ഹോം ഡെലിവറി ചെയ്യണം. പോലിസിന്റെയും മറ്റു വിഭാഗത്തിന്റെയും പ്ലാറ്റ് ഫോമുകള്‍ ഉണ്ട്.ആവശ്യക്കാര്‍ ബന്ധപ്പെട്ടാല്‍ മതി ഹോം ഡെലിവറിക്കാണ് പ്രാധാന്യം നല്‍കുക.മറ്റു രോഗികള്‍ക്ക് ആശുപത്രി സേവനം ആവശ്യമായി വന്നാല്‍ പരമാവധി ടെലി മെഡിസിന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതായിരിക്കും കൂടുതല്‍ നന്നാവുകയെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി.

Next Story

RELATED STORIES

Share it