Kerala

'ഒന്നിച്ചു പൊരുതാം, ഒന്നിച്ചു നേടാം' കൊവിഡ് പ്രോട്ടോക്കോള്‍ ദൃശ്യാവിഷ്‌കാരം പുറത്തിറക്കി സെന്‍ട്രല്‍ ടാക്സസ് ആന്റ് എക്സൈസ്

സെന്‍ട്രല്‍ ടാക്സസ് ആന്റ് എക്സൈസ് ചീഫ് കമ്മീഷണര്‍ ശ്യാം രാജ് പ്രസാദ് വീഡിയോ പ്രകാശനം ചെയ്തുജോ.കമ്മീഷണര്‍ രാജേശ്വരി ആര്‍ നായര്‍, സൂപ്രണ്ടുമാരായ എസ് എ മധു, ഐ വി സീന എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആശയം രൂപപെടുത്തിയത്. രാജേശ്വരി ആര്‍ നായരാണ് വരികള്‍ എഴുതിയിരിക്കുന്നത്.

ഒന്നിച്ചു പൊരുതാം, ഒന്നിച്ചു നേടാം കൊവിഡ് പ്രോട്ടോക്കോള്‍ ദൃശ്യാവിഷ്‌കാരം പുറത്തിറക്കി സെന്‍ട്രല്‍ ടാക്സസ് ആന്റ് എക്സൈസ്
X

കൊച്ചി: കൊവിഡ് രോഗപ്രതിരോധത്തിന്റെ പ്രാധാന്യവും ജാഗ്രതയും ഓര്‍മ്മപ്പെടുത്തി സെന്‍ട്രല്‍ ടാക്സസ് ആന്റ് എക്സൈസ് തിരുവനന്തപുരം സോണ്‍ 'ഒന്നിച്ചു പൊരുതാം, ഒന്നിച്ചു നേടാം' എന്ന പേരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രമേയമാക്കി ദൃശ്യാവിഷ്‌കാരം പുറത്തിറക്കി. സെന്‍ട്രല്‍ ടാക്സസ് ആന്റ് എക്സൈസ് ചീഫ് കമ്മീഷണര്‍ ശ്യാം രാജ് പ്രസാദ് വീഡിയോ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ ആര്‍ ഉദയ് ഭാസ്‌ക്കര്‍, കമ്മീഷണര്‍ (ഓഡിറ്റ്) ഡോ. ടി റ്റിജു, കമ്മീഷണര്‍ (അപ്പീല്‍) വീരേന്ദ്ര കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജോ.കമ്മീഷണര്‍ രാജേശ്വരി ആര്‍ നായര്‍, സൂപ്രണ്ടുമാരായ എസ് എ മധു, ഐ വി സീന എന്നിവര്‍ ചേര്‍ന്നാണ് സാമൂഹ്യ അകലവും മാസ്‌ക് ധരിക്കേണ്ട ആവശ്യകതയും ഓര്‍മ്മപ്പെടുത്തുന്ന ഗാനത്തിന്റെ ആശയം രൂപപെടുത്തിയത്. രാജേശ്വരി ആര്‍ നായരാണ് വരികള്‍ എഴുതിയിരിക്കുന്നത്. സൂപ്രണ്ടുമാരായ കെ എം ബിനു, രാഗിണി ദേവി, പിആര്‍ ഒ യൂണിറ്റിലെ ഇന്‍സ്പെക്ടര്‍മാരായ സിയാദ്, ജസ്റ്റിന്‍,സാങ്കേതിക വിഭാഗം ജീവനക്കാരായ ശബ്ന, ജിയാസ്, ഷിനാജ് എന്നിവരാണ് സഹായികളായി പ്രവര്‍ത്തിച്ചത്.പ്രധാനമന്ത്രിയുടെ ജന്‍ ആന്ദോളന്‍ പ്രചാരണ പരിപാടിയുടെ ഭാഗമായി തയാറാക്കിയ വീഡിയോ നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്തു.

Next Story

RELATED STORIES

Share it