Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ്

86പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാലു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .ഇതില്‍ 86പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാലു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 145 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 78665 പേര്‍ ഇതുവരെ രോഗ മുക്തരായി.1954 പേര്‍ ചികില്‍സയില്‍ ഉണ്ട്.

കൊവിഡ് പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ ഭാഗമായി ഒന്നാമത്തെ ഡോസ് കോവാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചശേഷം 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രം കലവൂര്‍ ,സിഎച്ച്‌സി എടത്വ ,ഡബ്ല്യു ആന്റ് സി ആലപ്പുഴ ,ജനറല്‍ ആശുപത്രി ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ എത്തി നാളെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it