Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2482 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.95 %

2015 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇന്ന് 2478 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2482 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.95 %
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22.95 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2015 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇന്ന് 2478 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇതുവരെ 1,38,976 പേര്‍ രോഗമുക്തരായി. 23,404 പേര്‍ ചികില്‍സയിലുണ്ട്.

439 പേര്‍ വൈറസ് ബാധിച്ച് കൊവിഡ് ആശുപത്രികളില്‍ ചികിത്സയിലുണ്ട്.2014 പേര്‍ സിഎഫ്എല്‍റ്റിസികളില്‍ ചികിത്സയിലുണ്ട്.18170 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. ഇന്ന് 201 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.5394 പേരെ നിരീക്ഷണത്തില്‍ നിന്ന് ഇന്ന് ഒഴിവാക്കി.4712 പേരെ ഇന്ന് നിരീക്ഷണത്തിന് നിര്‍ദേശിച്ചു.60452 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്.ഇന്ന് 10814 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

Next Story

RELATED STORIES

Share it