- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയില്‍ ഇന്ന് 1347പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.84 ആയി
1337പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ ഇന്ന് 1347പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1337പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ വിദേശത്തു നിന്നും രണ്ടു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 215 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 83687 പേര്‍ ഇതുവരെ രോഗ മുക്തരായി.6431 പേര്‍ ചികിത്സയില്‍ ഉണ്ട്.
ജില്ലയില്‍ ഒരിടവേളയ്ക്കു ശേഷമുള്ള കൊവിഡ് രോഗികളുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.84 ആയി ഉയര്‍ന്നു.
കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു
കൊവിഡ് രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി എഴുപുന്ന വാര്‍ഡ് 14, പാണ്ടനാട് വാര്‍ഡ് 1, 2, 8,11,12,13 വാര്‍ഡുകള്‍ , ചെന്നിത്തല വാര്‍ഡ് 7 ല്‍ കുട്ടിയാറ ഭാഗം മുതല്‍ തോപ്പില്‍ കോളനി വരെയുള്ള ഭാഗം, ചെന്നിത്തല വാര്‍ഡ് 13 ല്‍ കല്ലുംമൂട് ജംഗ്ഷന്‍ മുതല്‍ കളരിക്കല്‍ ജംഗ്ഷന്‍ വരെയും തേവര്‍ക്കുളം മുതല്‍ കോതകുളങ്ങര പടി വരെയും തൈക്കാട്ടുശ്ശേരി വാര്‍ഡ് 12 ല്‍ പോളേക്കടവ് -ചണ്ണിക്കടവ് റോഡിന് ഇരുവശവും ശ്രാമ്പിക്കല്‍ സെന്റ : മേരിസ് എല്‍ പി സ്‌കൂളിന്റെ തെക്ക് പടിഞ്ഞാറ് ഭാഗവും വരുന്ന പ്രദേശം, തകഴി വാര്‍ഡ് 6, മണ്ണഞ്ചേരി വാര്‍ഡ് 3- ല്‍ തറമൂട് - പഴഞ്ഞാല റോഡ്, കാവുങ്കല്‍ - തോട്ടപ്പള്ളി - ചക്കാല റോഡ്, കാവുങ്കല്‍ ജംഗ്ഷന്‍ - പൂത്താട്ട് റോഡ്, പി കെ കവല - ഏലിപ്പനം റോഡ്, തലവടി വാര്‍ഡ് 14- ല്‍ കൊച്ചമ്മനം മുതല്‍ വടക്കോട്ട് മാമ്മൂട് കോളനി വരെ വരുന്ന പ്രദേശം, കൈനകരി വാര്‍ഡ് 5- ല്‍ പട്ടേല്‍ ജെട്ടി മുതല്‍ മുളപ്പാലം വരെ വരുന്ന പ്രദേശം, നീലംപേരൂര്‍ വാര്‍ഡ് 12- ല്‍ ചെറുകര കളത്തില്‍വീട് മുതല്‍ മുണ്ടകപ്പാടം വരെയുള്ള സ്ഥലം കണ്ടെയ്ന്‍മെന്റ്‌സോണ്‍ ആയി പ്രഖ്യാപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















