Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1337 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ശതമാനം

2194 പേര്‍കൂടി ജില്ലയില്‍ ഇന്ന് രോഗമുക്തരായി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1318 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.16പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1337 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ശതമാനം
X

ആലപ്പുഴ: ഇന്ന് വ്യാഴാഴ്ച ജില്ലയില്‍ 1337പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.10.95 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1318 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത് .ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

16പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 2194 പേര്‍കൂടി ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ആകെ 160446 പേര്‍ ഇതുവരെ ജില്ലയില്‍ രോഗ മുക്തരായി. 16531 പേര്‍ ചികില്‍സയില്‍ ഉണ്ട്.

337 പേരാണ് രോഗം ബാധിച്ച് കൊവിഡ് ആശുപത്രികളില്‍ ചികില്‍സയിലുളളത്. 2068 പേര്‍ സിഎഫ്എല്‍റ്റിസികളില്‍ ചികില്‍സയിലുണ്ട്.12404 പേരാണ് രോഗം ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളത്.236 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു.4751 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 2965 പേരെ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു.47284 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 12199 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

Next Story

RELATED STORIES

Share it