Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1212 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 %

949 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി.ഇന്ന് രോഗം ബാധിച്ചവരില്‍ 1200 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1212 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 %
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം ബാധിച്ചവരില്‍ 1200 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.ജില്ലയില്‍ ഇന്ന് 949 പേര്‍ രോഗമുക്തരായി.ആകെ 1,63,203 പേര്‍ ഇതുവരെ രോഗമുക്തി നേടി.

16,184 പേര്‍ ചികിത്സയിലുണ്ട്.343 പേര്‍ രോഗം ബാധിച്ച് കൊവിഡ് ആശുപത്രികളില്‍ ചികില്‍സയില്‍ ഉണ്ട്.2010 പേര്‍ സിഎഫ്എല്‍റ്റിസികളില്‍ ചികില്‍സയിലുണ്ട്.12186 പേര്‍ രോഗം ബാധിച്ച് വീടുകളില്‍ ഐസൊലേഷനില്‍ ഉണ്ട്.203 പേര്‍ ആശുപത്രി നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.4851 പേര്‍ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു. 11221 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

Next Story

RELATED STORIES

Share it