Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ്

107 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 107 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഇന്ന് 111 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 79778 പേര്‍ രോഗ മുക്തരായി.1730 പേര്‍ ചികില്‍സയില്‍ ഉണ്ട്.

ഇന്ന് ആലപ്പുഴ ജില്ലയില്‍ നടന്ന കൊവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ 11464പേര്‍ വാക്‌സിന്‍ സ്വീകരിച്ചു . ആരോഗ്യപ്രവര്‍ത്തകര്‍ -ഒന്നാമത്തെ ഡോസ് -327,രണ്ടാമത്തെ ഡോസ് -34,പോളിങ് ഉദ്യോഗസ്ഥര്‍ -437,60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ -10218,45വയസിനു മുകളില്‍ പ്രായമുള്ളവര്‍ -448 എന്നിങ്ങനെ വാക്‌സിന്‍ സ്വീകരിച്ചു

Next Story

RELATED STORIES

Share it