കൊവിഡ്: മാവേലിക്കരയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
മാവേലിക്കര പിഎം ആശുപത്രിയിലാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.കൊവിഡ് രോഗിയാണെങ്കിലും മറ്റ് രോഗങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികില്‍സിക്കുക. നിലവില്‍ 31 മുറികളിലായി 62 രോഗികള്‍ക്ക് ഇവിടെ ചികില്‍സ ലഭ്യമാകും. 4 ഡോക്ടര്‍മാര്‍, 8 സ്റ്റാഫ് നേഴ്സ്, 12 ക്ലീനിംഗ് സ്റ്റാഫുകള്‍ എന്നിവരാണ് ഇവിടെ സേവനം ചെയ്യുക.വണ്ടാനം മെഡിക്കല്‍ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കൊവിഡ് സസ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിഞ്ഞുവരുന്ന 59 പേരെ മാവേലിക്കരയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്

ആലപ്പുഴ: ജില്ലയിലെ മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള കൊവിഡ് ചികില്‍സാകേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാവേലിക്കര പിഎം ആശുപത്രിയില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊവിഡ് രോഗിയാണെങ്കിലും മറ്റ് രോഗങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികില്‍സിക്കുക. നിലവില്‍ 31 മുറികളിലായി 62 രോഗികള്‍ക്ക് ഇവിടെ ചികില്‍സ ലഭ്യമാകും. 4 ഡോക്ടര്‍മാര്‍, 8 സ്റ്റാഫ് നേഴ്സ്, 12 ക്ലീനിംഗ് സ്റ്റാഫുകള്‍ എന്നിവരാണ് ഇവിടെ സേവനം ചെയ്യുക.
24 അംഗങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ടീമിന് 10 ദിവസം ഡ്യൂട്ടിയും 10 ദിവസം ഡ്യൂട്ടി ഓഫും എന്ന തരത്തിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്. രോഗികള്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഭക്ഷണം മരുന്നുകള്‍ ഉള്‍പ്പടെയുള്ളവയുടെ വിതരണം നടത്തും. 10 ദിവസത്തെ ചികില്‍സയ്ക്ക് ശേഷം സ്രവ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാര്‍ജ്ജ് ചെയ്യും. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. നോഡല്‍ ഓഫീസര്‍ ഡോ.എം ഷിബുഖാന്‍, അഡ്മിനിസ്ട്രേറ്റീവ് ഇന്‍ ചാര്‍ജ്ജ് ഡോ.വി വി ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. വണ്ടാനം മെഡിക്കല്‍ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കൊവിഡ് സസ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിഞ്ഞുവരുന്ന 59 പേരെ മാവേലിക്കരയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
RELATED STORIES
പഞ്ചാബ് കോണ്ഗ്രസ് മുന് അധ്യക്ഷന് സുനില് ജാഖര് ബിജെപിയില്...
19 May 2022 9:12 AM GMTഗ്യാന്വാപി മസ്ജിദ്: നീതിക്കു വേണ്ടിയുള്ള സമരത്തെ തടങ്കല് കൊണ്ട്...
19 May 2022 9:12 AM GMT'കാസ'ക്കെതിരേ നടപടിയെടുക്കാതെ കേരളാ പോലിസ്
19 May 2022 9:01 AM GMTഗ്യാന്വാപി മസ്ജിദ് സര്വേ റിപോര്ട്ട് വാരാണസി കോടതിയില്...
19 May 2022 9:01 AM GMTഭിന്നശേഷിക്കാര്ക്കു 'മെറി ഹോം' പദ്ധതിപ്രകാരം ഭവനവായ്പ
19 May 2022 8:49 AM GMTസഹകരണ വകുപ്പ് ഇ ഓഫിസാകുന്നു; സഹകരണ സര്വീസ് പരീക്ഷാ ബോര്ഡിലും...
19 May 2022 8:45 AM GMT