Kerala

ഇടുക്കിയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ആറുപേരുടെ ഉറവിടം വ്യക്തമല്ല

ആറുപേര്‍ രോഗമുക്തരായി.

ഇടുക്കിയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ആറുപേരുടെ ഉറവിടം വ്യക്തമല്ല
X

ഇടുക്കി: ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേര്‍ രോഗമുക്തരായി.

വിദേശത്തുനിന്നെത്തിയവര്‍

1. ജൂലൈ അഞ്ചിന് ഷാര്‍ജയില്‍നിന്ന് കൊച്ചിയിലെത്തിയ മേരികുളം സ്വദേശി (29). കൊച്ചിയില്‍നിന്നും ടാക്സിയില്‍ മേരികുളത്തെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

2. ജൂലൈ അഞ്ചിന് കുവൈത്തില്‍നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (38). കൊച്ചിയില്‍നിന്നും ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

3. ജൂലൈ മൂന്നിന് സൗത്ത് ആഫ്രിക്കയില്‍നിന്നും ബംഗളൂരു വഴി വിമാനത്തില്‍ കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (29). സൗത്ത് ആഫ്രിക്കയില്‍നിന്നും ബംഗളൂരുവിന് ബാംഗ്ലൂര്‍ ഫ്ളൈറ്റിന് എത്തി എയര്‍പോര്‍ട്ടില്‍ രണ്ടുദിവസം തങ്ങിയ ശേഷം മറ്റൊരു വിമാനത്തില്‍ കൊച്ചിയില്‍ എത്തി കൊച്ചിയില്‍നിന്നും ടാക്സിയില്‍ ഏലപ്പാറയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു

4. ജൂലൈ അഞ്ചിന് സൗദി അറേബ്യയില്‍നിന്നും കൊച്ചിയിലെത്തിയ മൂന്നാര്‍ സ്വദേശി(28). കൊച്ചിയില്‍നിന്നും ടാക്സിയില്‍ മൂന്നാറിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ആഭ്യന്തരയാത്ര

5. ജൂലൈ 12ന് ഗൂഡല്ലൂരില്‍നിന്നുമെത്തിയ ഏലപ്പാറ സ്വദേശി(58). ഗൂഡല്ലൂരില്‍ നിന്നും ടാക്സിയില്‍ കുമളിയിലെത്തി. കുമളി ചെക്ക് പോസ്റ്റില്‍ നിന്നും ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളജിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു

6. കമ്പത്തുനിന്നും ജീപ്പിലെത്തിയ കരുണാപുരം സ്വദേശിനി(15). വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

7, 8, 9, 10. തമിഴ്നാട് ഗൂഡല്ലൂരില്‍ നിന്നുമെത്തിയ കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍. ടാക്സിയില്‍ ജൂലൈ നാലിന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. (പിതാവ് 42, മാതാവ് 35, പെണ്‍ കുട്ടികള്‍ 19, 16).

11. ജൂലൈ അഞ്ചിന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ കുമളി സ്വദേശി(48). മകനോടൊപ്പം ബാംഗ്ലൂരില്‍ നിന്നും വാളയാര്‍ വഴി സ്വന്തം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

12 &13. ജൂണ്‍ 23 ന് പട്നയില്‍നിന്നും കൊച്ചിയിലെത്തിയ മണിയാറംകുടി സ്വദേശികളായ ദമ്പതികള്‍ (39, 37). ഇവരുടെ മകന് ജൂലൈ ഒമ്പതിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പട്‌നയില്‍നിന്നും ബംഗളൂരുവിനും ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കും വിമാനത്തിലെത്തി. കൊച്ചിയില്‍നിന്നും ടാക്സിയില്‍ മണിയാറംകുടിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

സമ്പര്‍ക്കം

14. കഞ്ഞിക്കുഴി ബാങ്കിലെ ജീവനക്കാരന്‍ (50). ജൂലൈ പത്തിന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവപരിശോധനയ്ക്ക് വിധേയനാക്കി.

15. കരിമ്പനിലുള്ള ഹോട്ടല്‍ ജീവനക്കാരന്‍ (43). ചുരുളി സ്വദേശിയാണ്. ജൂലൈ 10ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കി.

16. കരിമ്പനിലുള്ള ഹോട്ടല്‍ ജീവനക്കാരന്‍ (53). വാഴത്തോപ്പ് സ്വദേശിയാണ്. ജൂലൈ 10ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവപരിശോധനയ്ക്ക് വിധേയനാക്കി.

17. കരിമ്പനിലുള്ള ഹോട്ടല്‍ ജീവനക്കാരന്‍ (20). വാഴത്തോപ്പ് സ്വദേശിയാണ്. ജൂലൈ 10ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവപരിശോധനയ്ക്ക് വിധേയനാക്കി.

18. കരിമ്പനിലെ ഹോട്ടല്‍ ഉടമ (59). വാഴത്തോപ്പ് സ്വദേശിയാണ്. ജൂലൈ 10ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവപരിശോധനയ്ക്ക് വിധേയനാക്കി.

19. കഞ്ഞിക്കുഴി കെഎസ്ഇബി ജീവനക്കാരന്‍ (27). മരിയാപുരം സ്വദേശിയാണ്. ജൂലൈ 10ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14 ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കി.

20. കരിമ്പന്‍ ഹോട്ടലിലെ ജീവനക്കാരന്‍. അന്തര്‍സംസ്ഥാന തൊഴിലാളിയാണ്.

ഉറവിടം വ്യക്തമല്ല

21. മരിയാപുരം വെറ്ററിനറി ആശുപത്രി ജീവനക്കാരി (37). നാരകക്കാനം സ്വദേശിനയാണ്. ജൂലൈ 14 ന് സ്രവപരിശോധനയ്ക്ക് വിധേയയായി.

22& 23. രാജാക്കാട് സ്വദേശികളായ ദമ്പതികള്‍ (28, 26). ജൂലൈ 14 ന് സ്രവപരിശോധന നടത്തി.

24&25. രാജാക്കാട് സ്വദേശികളായ ദമ്പതികള്‍ (58, 55). ജൂലൈ 14 ന് സ്രവ പരിശോധന നടത്തി.

26. കാക്കനാട് സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരനായ ഏലപ്പാറ സ്വദേശി (30). കാക്കനാടുനിന്നും സ്വന്തം കാറില്‍ വീട്ടിലെത്തി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 14ന് സ്രവപരിശോധനയ്ക്ക് വിധേയനാക്കി.

കൊവിഡ് 19 രോഗമുക്തി നേടിയവര്‍

1. ജൂണ്‍ 22ന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയായ ആറുവയസ്സുകാരന്‍

2. ജൂണ്‍ 15ന് ബംഗളൂരുവില്‍നിന്നെത്തിയ കോടിക്കുളം സ്വദേശിയായ പൈനാപ്പിള്‍ ലോറി ഡ്രൈവര്‍ (46). ജൂലൈ രണ്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

3. ജൂണ്‍ 13ന് കുവൈത്തില്‍നിന്നെത്തി ജൂണ്‍ 27ന് കൊവിഡ് സ്ഥിരീകരിച്ച കുമളി സ്വദേശിനി(62).

4. ജൂണ്‍ 26ന് ന്യൂഡല്‍ഹിയില്‍നിന്നെത്തി ജൂലൈ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (28).

5. ജൂണ്‍ 26ന് ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിയായ അഞ്ചുവയസ്സുകാരി.

6. ജൂണ്‍ 18ന് പൂനയില്‍നിന്നെത്തി ജൂലൈ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശി (34).

Next Story

RELATED STORIES

Share it