Kerala

കൊവിഡ് വ്യാപനം: തിരുവനന്തപുരത്തെ തീരമേഖലയെ മൂന്നായി തിരിച്ച് പ്രത്യേകനിരീക്ഷണം

പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാനായി അഞ്ചുതെങ്ങ് കോസ്റ്റൽ, വലിയതുറ, പൂവാർ കോസ്റ്റൽ പോലിസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റൂം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം: തിരുവനന്തപുരത്തെ തീരമേഖലയെ മൂന്നായി തിരിച്ച് പ്രത്യേകനിരീക്ഷണം
X

തിരുവനന്തപുരം: ജില്ലയിലെ കൊവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പോലിസ് രൂപം നൽകി. സിറ്റി പോലിസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ സ്പെഷ്യൽ ഓഫീസറായുള്ള പദ്ധതിയിൽ മൂന്നു മേഖലയുടെയും ചുമതല എസ്പിമാർക്ക് നൽകിയിട്ടുണ്ട്. സ്പെഷ്യൽ ഓഫീസറെ സഹായിക്കാനായി തിരുവനന്തപുരം റേഞ്ച് ഡിഐ ജി സഞ്ജയ് കുമാർ ഗുരുഡിനെ ചുമതലപ്പെടുത്തി. ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷേക്ക് ദർവേഷ് സാഹിബിനാണ് മേൽനോട്ടച്ചുമതല.

പദ്ധതിപ്രകാരം അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയുള്ള തീരദേശമേഖലയുടെ ചുമതല ട്രാഫിക് എസ്പി ബി കൃഷ്ണകുമാറിനാണ്. വേളി - വിഴിഞ്ഞം മേഖല വിജിലൻസ് എസ്പി കെ ഇ ബൈജുവിന്റെ ചുമതലയിലാണ്. കാഞ്ഞിരംകുളം - പൊഴിയൂർ മേഖല പോലിസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കെ എൽ ജോൺകുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലയിലും രണ്ടു ഡിവൈഎസ്പിമാരെ വീതം നിയോഗിച്ചിട്ടുണ്ട്. അതത് മേഖലയിലെ ഡിവൈഎസ്പിമാരും ഈ പദ്ധതിയുടെ ഭാഗമായിരിക്കും.

പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാനായി അഞ്ചുതെങ്ങ് കോസ്റ്റൽ, വലിയതുറ, പൂവാർ കോസ്റ്റൽ പോലിസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റൂം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it