Kerala

മലപ്പുറം സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥന് വയനാട് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പെരുവെള്ളൂര്‍ സ്വദേശിയുള്‍പ്പെടെ രണ്ട് പോലിസുകാര്‍ക്ക് വയനാട്ടില്‍ രോഗബാധയുണ്ടായിരിക്കുന്നത്.

മലപ്പുറം സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥന് വയനാട് കൊവിഡ് 19 സ്ഥിരീകരിച്ചു
X

മലപ്പുറം: വയനാട് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടിയില്‍ സിവില്‍ പൊലിസ് ഓഫിസറായ പെരുവെള്ളൂര്‍ സ്വദേശി 31 കാരനാണ് രോഗബാധ. ഇയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പെരുവെള്ളൂര്‍ സ്വദേശിയുള്‍പ്പെടെ രണ്ട് പോലിസുകാര്‍ക്ക് വയനാട്ടില്‍ രോഗബാധയുണ്ടായിരിക്കുന്നത്.

പെരുവെള്ളൂര്‍ സ്വദേശിയുടെ സാമ്പിളെടുത്ത് ചികിത്സ നടത്തുന്നത് വയനാട് ജില്ലയിലായതിനാല്‍ നിലവില്‍ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രികളിലും ചെന്നൈയില്‍ നിന്നെത്തിയ 44 കാരന്‍ പാലക്കാടും ചികിത്സയിലായതിനാല്‍ ഇവര്‍ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

ആറ് പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ കീഴാറ്റൂര്‍ പൂന്താനം സ്വദേശി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു. 20 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്.

Next Story

RELATED STORIES

Share it