കോട്ടയം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കൊവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി
നിലവില്‍ 97 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 34 പേര് കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര് പാലാ ജനറല്‍ ആശുപത്രിയിലും 29 പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേര് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.
കോട്ടയം: ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 12 ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിനി(46)ക്കും മുംബൈയില്‍ നിന്ന് ജൂണ്‍ 19 ന് എത്തി പഴയിടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശി(31)ക്കുമാണ് രോഗം ബാധിച്ചത്. കറുകച്ചാല്‍ സ്വദേശിനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായ ചുമയെത്തുടര്‍ന്നാണ് കരിക്കാട്ടൂര്‍ സ്വദേശിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
ജില്ലയില്‍ രണ്ടു പേര് രോഗമുക്തരായി. മഹാരാഷ്ട്രയില്‍നിന്ന് എത്തിയശേഷം ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിനി(27), ദുബായില്‍ നിന്ന് എത്തിയശേഷം ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശിനി (31) എന്നിവരെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
നിലവില്‍ 97 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 34 പേര് കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര് പാലാ ജനറല്‍ ആശുപത്രിയിലും 29 പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേര് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT