Kerala

കേരളത്തില്‍ 28 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളവര്‍ 64,320 പേരാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 63,937. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍- 383. ഇന്ന് ആശുപത്രിയില്‍ 122 പേരെയാണ് പ്രവേശിപ്പിച്ചത്.

കേരളത്തില്‍ 28 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോഡ് -19, കണ്ണൂര്‍-5, പത്തനംതിട്ട-1, എറണാകുളം-2, തൃശ്ശൂര്‍-1 എന്നിങ്ങനെയാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 95 ആയി.

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളവര്‍ 64,320 പേരാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 63,937. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍- 383. ഇന്ന് ആശുപത്രിയില്‍ 122 പേരെയാണ് പ്രവേശിപ്പിച്ചത്.

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ഡൗണിന്റെ ഭാഗമായി അവശ്യസാധനം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും, മറ്റ് കടകള്‍ അടക്കണം. സംസ്ഥാന അതിര്‍ത്തി അടക്കും. പൊതുഗതാഗതം ഉണ്ടാവില്ല, സ്വകാര്യബസും ഓടില്ല. സ്വകാര്യവാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി വിതരണവും അനുവദിക്കും. റെസ്റ്റോറെന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകളും നിര്‍ത്തി വെക്കും.

അനാവശ്യമായിപുറത്തിറങ്ങിയാൽ കേരളത്തിൽ അറസ്റ്റുണ്ടാവും. നാളെ മാധ്യമ മേധാവികളുമായി ചർച്ച നടത്തും. അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ഷെൽറ്റർ അനുവദിക്കും. ബാങ്ക് പ്രവർത്തനം ഉച്ചക്ക് 2 വരെ മാത്രം. കടകൾ തുറക്കും. രാവിലെ 7 മുതൽ 5 വരെ മാത്രം പ്രവർത്തിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കും നിരീക്ഷണം ഏർപ്പെടുത്തും. ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രിക്ക് സമീപം താമസവും ഭക്ഷണവും ഒരുക്കും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ രണ്ട് മാസത്തേക്ക് അടച്ചിടും.

Next Story

RELATED STORIES

Share it