Kerala

കൊവിഡ്: നിരീക്ഷണത്തിൽ കഴിഞ്ഞയാള്‍ അപകടത്തില്‍പ്പെട്ടു; ചികിത്സിച്ചവർ അവധിയില്‍

പുനലൂരിൽ വെച്ച് ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ളാ​ണ് എ​ന്ന​ത​റി​യാ​തെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഇ​യാ​ൾ​ക്കു ചി​കി​ത്സ ന​ൽ​കി.

കൊവിഡ്: നിരീക്ഷണത്തിൽ കഴിഞ്ഞയാള്‍ അപകടത്തില്‍പ്പെട്ടു; ചികിത്സിച്ചവർ അവധിയില്‍
X

തിരുവനന്തപുരം: വിദേശത്തുനിന്ന് അടുത്തിടെ എത്തിയ പുനലൂരിൽ അപകടത്തിൽപ്പെട്ട ആൾക്ക് കൊറോണ രോഗബാധയെന്ന് സംശയം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാൾക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. വിദേശത്തുനിന്ന് വന്നതിനാൽ വീട്ടിൽ കോറന്റൈനിൽ കഴിയാൻ ഇയാളോട് നിർദേശിച്ചിരുന്നു.

അത് ലംഘിച്ചാണ് ഇയാൾ പുറത്തിറങ്ങുകയും വാഹനം അപകടത്തിൽപ്പെടുകയും ചെയ്തത്. പുനലൂരിൽ വെച്ച് ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ളാ​ണ് എ​ന്ന​ത​റി​യാ​തെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഇ​യാ​ൾ​ക്കു ചി​കി​ത്സ ന​ൽ​കി. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ളു​ടെ ഭാ​ര്യ​യും കു​ട്ടി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. കൊ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന വി​വ​രം അ​റി​യി​ക്കാ​തെ​യാ​ണ് ഇ​യാ​ൾ ചി​കി​ത്സ തേ​ടി​യ​ത്.

കൊല്ലത്ത് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച ഇയാളെ അവിടെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. മെഡിക്കൽ കോളജിൽ ഇയാളെ ചികിത്സിച്ച കാഷ്വാലിറ്റി, സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. അത്യാഹിത വിഭാഗത്തിൽ നിന്ന് ഇയാളെ തുടർ ചികിത്സയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗത്തിലും സർജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു.

ഇന്ന് രാവിലെയാണ് കൊറോണ സംശയിച്ച് നിരീക്ഷണത്തിലാക്കിയിരുന്ന ആളാണ് ഇയാളെന്ന വിവരം അറിയുന്നത്. അപ്പോൾ തന്നെ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി. പിജി ഡോക്ടർമാർ, ഹൗസ് സർജന്മാർ മറ്റ് ഡോക്ടർമാർ എന്നിങ്ങനെ ഇയാളുമായി സമ്പർക്കം ഉണ്ടായിട്ടുള്ള ജീവനക്കാർ അടക്കമുള്ളവരോട് അവധിയിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

അ​തേ​സ​മ​യം ഡോ​ക്ട​ർ​ക്കു കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ അ​തീ​വ​ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു. സ്പെ​യി​നി​ൽ പോ​യി​വ​ന്ന ഡോ​ക്ട​ർ​ക്കാ​ണു കൊ​വി​ഡ്-19 ബാ​ധി​ച്ച​ത്. രോ​ഗ​മു​ണ്ടെ​ന്ന​റി​യാ​തെ ഇ​ദ്ദേ​ഹം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​രു​ന്നു.


Next Story

RELATED STORIES

Share it