Kerala

കൊവിഡ് 19: കൊല്ലം ജില്ലയിലും റൂട്ട് മാപ്പ് പുറത്തിറക്കും

പാരിപ്പള്ളിയിലെ തിരക്ക് കുറയ്ക്കാനാണ് കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലും സൗകര്യം ഒരുക്കുന്നത്.

കൊവിഡ് 19: കൊല്ലം ജില്ലയിലും റൂട്ട് മാപ്പ് പുറത്തിറക്കും
X

തിരുവനന്തപുരം: വർക്കലയിലെ റിസോർട്ടിൽ രോഗം സ്ഥിരീകരിച്ച വിദേശി കൊല്ലം ജില്ലയിലും യാത്ര ചെയ്തതായി കണ്ടെത്തി. ഒരു ക്ഷേത്ര ഉൽസവത്തിലും പങ്കെടുത്തു. ഇയാളുടെ കൊല്ലത്തെ യാത്രയുടെ റൂട്ട് മാപ്പാണ് പുറത്തിറക്കുന്നത്.

അതേസമയം, രോഗലക്ഷണമുള്ളവരുടെ സ്രവം ശേഖരിക്കാൻ കൊല്ലം ജില്ലയിൽ മൂന്ന് താലൂക്ക് ആശുപത്രികൾ കൂടി സജ്ജമാക്കും. പാരിപ്പള്ളിയിലെ തിരക്ക് കുറയ്ക്കാനാണ് കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലും സൗകര്യം ഒരുക്കുന്നത്. ജില്ലയിൽ 395 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 12 പേർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.

Next Story

RELATED STORIES

Share it