- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19 : രോഗമുക്തി നേടി യൂബര്‍ ടാക്‌സി ഡ്രൈവര്‍ എറണാകുളം മെഡിക്കല്‍ കോളജ് വിട്ടു
ചികില്‍സയിലിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശി വിമാനത്താവളത്തില്‍ നിന്നും സഞ്ചരിച്ച ടാക്‌സി ഡ്രൈവര്‍ വല്ലാര്‍പാടം സ്വദേശി ലതീഷി(37) ആണ് ഇന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയത്. മാര്‍ച്ച് 25 നാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലതീഷിനെ മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
കൊച്ചി: കൊവിഡ്-19 ബാധിച്ച് ചികില്‍സയിലിരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശി വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് സഞ്ചരിച്ച ഊബര്‍ ടാക്‌സി ഡ്രൈവറുടെ രോഗം പൂര്‍ണമായും ഭേദപ്പെട്ടു.ഇന്ന് വൈകുന്നേരം നാലോടെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.മാര്‍ച്ച് 25 നാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വല്ലാര്‍പാടം സ്വദേശി ലതീഷി(37) നെ മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന കുടുംബാംഗങ്ങളുടെയും മറ്റും സാമ്പിള്‍ ഫലങ്ങള്‍ എല്ലാം നേരത്തെ തന്നെ നെഗറ്റീവ് ആയിരുന്നു.
അഡ്മിറ്റ് ആകുമ്പോള്‍ കടുത്ത പനിയും, ചുമയും ഉണ്ടായിരുന്നു. സിടി സ്‌കാനില്‍ ന്യൂമോണിയ ഉണ്ടെന്നും കണ്ടെത്തി. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, ആന്റി ബയോട്ടിക്ക് മരുന്നുകള്‍, ആന്റി വൈറല്‍ മരുന്നുകള്‍ എന്നിവ ആദ്യമേ നല്‍കുവാന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പനിയും ന്യൂമോണിയയും വര്‍ധിച്ചുവെങ്കിലും ക്രമേണ രോഗലക്ഷണങ്ങള്‍ കുറഞ്ഞു വന്നു. ചികില്‍സ ആരംഭിച്ച് ആറാം ദിനത്തോടെ രോഗലക്ഷണങ്ങള്‍ വിട്ടു മാറുകയും ചെയ്തു. വീണ്ടും സാമ്പിളുകള്‍ രണ്ടു വട്ടം കൂടി പരിശോധിച്ച് നെഗറ്റീവ് ആണെന്ന് സ്ഥിരീകരണം വന്നതോടെ ആണ് ലതീഷിനെ ഡിസ്ചാര്‍ജ് ചെയ്തത്.
ഡോ. ഫത്താഹുദിന്‍, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. വിഭ സന്തോഷ്, ഡോ. റെനിമോള്‍, ഡോ. ഗണേഷ് മോഹന്‍ (ആര്‍എംഒ), ഡോ. ജോ ജോസഫ് എന്നിവരുള്‍പ്പെട്ട ചികില്‍സാ സംഘത്തിന് .ഡോ. ഗീത നായര്‍, സാന്റി അഗസ്റ്റിന്‍,, നഴ്സിംഗ് സൂപ്രണ്ട് വത്സല, വിവിധ വകുപ്പ് മേധാവികള്‍, എന്നിവര്‍ മികച്ച പിന്തുണ നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. . പീറ്റര്‍ വാഴയില്‍ മറ്റു മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ചികില്‍സ.
RELATED STORIES
മാസപ്പടിക്കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്തു
13 Oct 2024 6:53 AM GMTഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ ലെബനാനില്‍; ഹിസ്ബുല്ലക്ക്...
13 Oct 2024 6:33 AM GMTപോലിസിനും മാധ്യമങ്ങള്‍ക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടന്...
13 Oct 2024 5:05 AM GMTസായ്ബാബയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന്; പൊതുദര്‍ശനം നാളെ
13 Oct 2024 4:17 AM GMTഗൗരി ലങ്കേഷ് വധക്കേസ്: എട്ട് പ്രതികള്‍ക്ക് കൂടി ജാമ്യം; സ്വീകരണം...
13 Oct 2024 3:43 AM GMTബാബ സിദ്ദീഖിയുടെ കൊലക്ക് പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘമെന്ന്
13 Oct 2024 2:21 AM GMT