Kerala

കൊവിഡ് 19: ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവാണ്. ആദ്യപരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് മാര്‍ച്ച് 26നാണ് ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്.

കൊവിഡ് 19: ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്
X

ഇടുക്കി: കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാന്റെ മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവ്. ഇതോടെ ഇയാള്‍ രോഗവിമുക്തനായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് തീരുമാനിക്കും. അദ്ദേഹത്തിന് മറ്റെന്തെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ അവ കൂടി പരിഗണിച്ചാവും തീരുമാനമെടുക്കുക. തുടര്‍ന്ന് ആശുപത്രി വിടാമെങ്കിലും 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവാണ്. ആദ്യപരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് മാര്‍ച്ച് 26നാണ് ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്.

രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നു 22ന് സാംപിളെടുത്തു പരിശോധനയ്ക്ക് അയച്ചിരുന്നു. 26ന് ഫലം വന്നപ്പോഴാണ് ഇദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് രണ്ടാമത് പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവാകുകയായിരുന്നു. കോണ്‍ഗ്രസ് നേതാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെ സ്രവപരിശോധനാഫലവും നെഗറ്റീവാണെന്ന് തിങ്കളാഴ്ച വ്യക്തമായിരുന്നു. 10 മാസം പ്രായമായ കുഞ്ഞിന്റേത് ഉള്‍പ്പെടെയുള്ള പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതുവരെയുള്ള പരിശോധനാഫലങ്ങളില്‍ ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫലം മാത്രമാണ് പോസിറ്റീവ്. ഞായറാഴ്ചയാണ് സുഹൃത്തിന്റെ പരിശോധനാഫലം ലഭിച്ചത്.

ചുരുളി സ്വദേശിയായ ഇയാളുടെ കടയില്‍ പൊതുപ്രവര്‍ത്തകന്‍ പോയിരുന്നു. 42 വയസുള്ള ഇയാള്‍ നിലവില്‍ ഇടുക്കി മെഡിക്കല്‍ കോളജിലെ കൊവിഡ് ഐസോലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലാണ്. ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയുടെ പരിശോധനാ ഫലവും നെഗറ്റീവായി. അടുത്ത പരിശോധനാഫലവും നെഗറ്റീവായാല്‍ ഇയാള്‍ക്ക് ആശുപത്രി വിടാം. കോണ്‍ഗ്രസ് നേതാവായ ഇയാള്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്തിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിപുലമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ബ്രിട്ടീഷ് പൗരനടക്കം ഇടുക്കില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലാണ്. ചികില്‍സയിലുള്ള മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Next Story

RELATED STORIES

Share it