Kerala

കൊവിഡ്-19 : പട്ടിണിയിലായ തെരുവ് നായകള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം;പദ്ധതിക്ക് തുടക്കം കുറിച്ച് എറണാകുളം

ജില്ലാ ഭരണകൂടം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വണ്‍നെസ്, ധ്യാന്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.വണ്‍നസ് സംഘടനയിലെ 22 വോളന്റിയര്‍മാര്‍ കൊച്ചി നഗരത്തിനകത്തും പുറത്തുമായി 12 വാഹനങ്ങളിലാണ് തെരുവു മൃഗങ്ങള്‍ക്കായി ഭക്ഷണം എത്തിക്കുന്നത്. ഓരോ പ്രദേശത്തും മൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ഇവരുടെ ഭക്ഷണ വിതരണം

കൊവിഡ്-19 : പട്ടിണിയിലായ തെരുവ് നായകള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം;പദ്ധതിക്ക് തുടക്കം കുറിച്ച് എറണാകുളം
X

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ തെരുവുകളിലും മറ്റും ഭക്ഷണമില്ലാതെ പട്ടിണിയിലായ നായകള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണമെത്തിക്കുന്നതിനുള്ള സംരംഭത്തിന് തുടക്കമായി.ജില്ലാ ഭരണകൂടം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വണ്‍നെസ്, ധ്യാന്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

വണ്‍നസ് സംഘടനയിലെ 22 വോളന്റിയര്‍മാര്‍ കൊച്ചി നഗരത്തിനകത്തും പുറത്തുമായി 12 വാഹനങ്ങളിലാണ് തെരുവു മൃഗങ്ങള്‍ക്കായി ഭക്ഷണം എത്തിക്കുന്നത്. ഓരോ പ്രദേശത്തും മൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ഇവരുടെ ഭക്ഷണ വിതരണം. കൂടാതെ വോളന്റിയര്‍മാര്‍ അവരുടെ വീടിനു സമീപത്തും ഇത്തരത്തില്‍ തെരുവുമൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.രാവിലെ 9 മുതല്‍ 12 വരെയും വൈകീട്ട് അഞ്ച് മുതല്‍ എട്ടു വരെയുമാണ് ഇവര്‍ക്ക് ഭക്ഷണ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ദിവസേന 15 കിലോഗ്രാം അരിയുടെ ഭക്ഷണമാണ് മൃഗങ്ങള്‍ക്കായി ഇവര്‍ തയ്യാറാക്കുന്നത്. ചോറിനു പുറമെ ബിസ്‌ക്കറ്റുകളും മൃഗങ്ങള്‍ക്കുള്ള ആഹാരവും ചേര്‍ത്താണ് വണ്‍നെസിന്റെ ഭക്ഷണ വിതരണം.

നിരവധി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തെരുവുമൃഗങ്ങള്‍ക്കു നേരെയും കരുണയുടെ കൈകള്‍ നീട്ടുകയാണ് ധ്യാന്‍ ഫൗണ്ടേഷന്‍. തെരുവുകളില്‍ ഭക്ഷണം കിട്ടാതെ അലയുന്ന മൃഗങ്ങള്‍ക്ക് സ്നേഹത്തോടെ ഭക്ഷണമെത്തിക്കുക എന്നതിനെ സ്വന്തം ചുമതലായി ഇവര്‍ സ്വീകരിച്ചു കഴിഞ്ഞു. കൂടാതെ രോഗംബാധിച്ച മൃഗങ്ങള്‍ക്കായി ഷെല്‍റ്ററുകളും അവര്‍ നടത്തുന്നുണ്ട്.തെരുവില്‍ കഴിയുന്ന മൃഗങ്ങളുടെ ഭക്ഷണ സൗകര്യമുള്‍പ്പടെ ഒരുക്കാന്‍ മൃഗ സംരക്ഷണ വകുപ്പും മുന്‍ പന്തിയിലുണ്ട്. അതിനായി ഹെല്‍പ് ലൈന്‍ നമ്പറും അവര്‍ ആരംഭിച്ചു കഴിഞ്ഞു. 9995511742 എന്ന നമ്പറില്‍ തെരുവില്‍ കഴിയുന്ന മൃഗങ്ങളെ സംബന്ധിച്ച വിവരങ്ങളും തെരുവു മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നതില്‍ ഉണ്ടാവുന്ന തടസങ്ങളും വിളിച്ചറിയിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

Next Story

RELATED STORIES

Share it