Kerala

പ്രവാസി മലയാളികളുടെ മടക്കം: ഏഴു മുതല്‍ 13 വരെ നെടുമ്പാശേരിയില്‍ എത്തുന്നത് 10 വിമാനങ്ങള്‍;2150 പേര്‍ മടങ്ങിയെത്തും

ഈ മാസം ഏഴിന് ആണ് ആദ്യ വിമാനം എത്തുന്നത്.അബുദാബിയില്‍ നിന്നും 200 ഉം ദോഹയില്‍ നിന്നും 200 ഉം പേര്‍ ഈ വിമാനത്തില്‍ എത്തും.മെയ് എട്ടിന് ബഹറിനില്‍ നിന്നും 200 പേര്‍ എത്തും. ഒമ്പതിന് കുവൈറ്റ്-200, മസ്‌കറ്റ്-250,10 ന് ്ക്വാലാലംപൂര്‍-250,11 ന് ദമാം-200,ദുബായ്-200,12 ന് ക്വാലാലംപൂര്‍-250,13 ന് ജിദ്ദ-200 എന്നിങ്ങനെയാണ് എത്തുന്നത്.തിരികെ എത്തന്ന പ്രവാസികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി സമഗ്രമായ ഒരുക്കുങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നടക്കുന്നത്

പ്രവാസി മലയാളികളുടെ മടക്കം: ഏഴു മുതല്‍ 13 വരെ  നെടുമ്പാശേരിയില്‍ എത്തുന്നത് 10 വിമാനങ്ങള്‍;2150 പേര്‍ മടങ്ങിയെത്തും
X

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായുളള ആദ്യ ഘട്ടത്തില്‍ വിവിധ ദിവസങ്ങളിലായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നത് 10 വിമാനങ്ങള്‍. ഇവയില്‍ 2150 പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.ഈ മാസം ഏഴിന് ആണ് ആദ്യ വിമാനം എത്തുന്നത്.അബുദാബിയില്‍ നിന്നും 200 ഉം ദോഹയില്‍ നിന്നും 200 ഉം പേര്‍ ഈ വിമാനത്തില്‍ എത്തും.മെയ് എട്ടിന് ബഹറിനില്‍ നിന്നും 200 പേര്‍ എത്തും.

ഒമ്പതിന് കുവൈറ്റ്-200, മസ്‌കറ്റ്-250,10 ന് ക്വാലാലംപൂര്‍-250,11 ന് ദമാം-200,ദുബായ്-200,12 ന് ക്വാലാലംപൂര്‍-250,13 ന് ജിദ്ദ-200 എന്നിങ്ങനെയാണ് എത്തുന്നത്.തിരികെ എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി സമഗ്രമായ ഒരുക്കങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നടക്കുന്നത്.കൊവിഡ്-19 ന്റെ ഭാഗമായുള്ള പ്രോട്ടോക്കോള്‍ പാലിച്ചാണ് നടപടിക്രമങ്ങള്‍.മൂന്നു ഘട്ടമായുള്ള അണുവിമുക്തമാക്കല്‍ അടക്കമുളളവയുണ്ടാകും. ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം ഉപയോഗിച്ച്് യാത്രക്കാരുടെ ശരീരോഷ്മാവ് അളക്കും.ഒപ്പം തെര്‍മല്‍ സ്‌കാനറും അറൈവല്‍ ഏരിയയില്‍ സ്ഥാപിക്കും.വിവിധ മേഖലകളില്‍ നടപ്പാക്കുന്ന മുന്നൊരുക്കങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി വിമാനത്താവളത്തില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.

Next Story

RELATED STORIES

Share it