Kerala

കോവിഡ് 19: ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മാത്രം പാലിക്കുകയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

അടിയന്തര സാഹചര്യങ്ങളില്‍ മാത്രം മെഡിക്കല്‍ കോളജ് ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളിലേക്ക് ആളുകള്‍ എത്തിച്ചേരാന്‍ പാടുള്ളു എന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഒ പി യുടെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ 10 വരെയായി ക്രമീകരിച്ചു.21 വിദേശ പൗരന്മാരുടെ പരിശോധന ഫലമാണ് ഇനി പുറത്ത് വരാന്‍ ഉള്ളത്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ അവരെ ഉടന്‍ തന്നെ സ്വദേശങ്ങളിലേക്ക് മടക്കി അയക്കുനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

കോവിഡ് 19: ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മാത്രം പാലിക്കുകയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
X

കൊച്ചി : കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മാത്രം പാലിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. എറണാകുളം കലക്ടറേറ്റില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം മെഡിക്കല്‍ കോളജ് ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളിലേക്ക് ആളുകള്‍ എത്തിച്ചേരാന്‍ പാടുള്ളു എന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ കോളജിലെ ഒ പി യുടെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ 10 വരെയായി ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.21 വിദേശ പൗരന്മാരുടെ പരിശോധന ഫലമാണ് ഇനി പുറത്ത് വരാന്‍ ഉള്ളത്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ അവരെ ഉടന്‍ തന്നെ സ്വദേശങ്ങളിലേക്ക് മടക്കി അയക്കുനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു .

സ്വകാര്യ ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ കോവിഡ് 19നും മറ്റു രോഗങ്ങള്‍ക്കും ഫലപ്രദമായി വിനിയോഗിക്കാന്‍ ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രിയുമായി കലക്ടറുടെ ചേംബറില്‍ വെച്ച് നാളെ ഉച്ചക്ക് 2 മണിക്ക് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു .മാസ്‌കുകള്‍ ഉപയോഗിക്കുന്നവര്‍ നിര്‍മ്മാര്‍ജ്ജനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഉപയോഗിച്ച ശേഷം മാസ്‌കുകള്‍ കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം മാസ്‌ക് ഉപയോഗിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it