Kerala

കൊവിഡ്-19 : ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ കേരളത്തിലേക്ക് എത്തിച്ചു തുടങ്ങി

വാളയാര്‍ ചെക്ക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് ഇന്ന് രാവിലെ എട്ടു മുതല്‍ 11 മണി വരെ 73 വാഹനങ്ങള്‍ കടത്തിവിട്ടതായി ജില്ലാ കലക്ടര്‍ ഡി ബാലമുരളി അറിയിച്ചു. ഇത്രയും വാഹനങ്ങളിലായി 143 പേരാണ് യാത്ര ചെയ്തത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരാണ് ഇന്നുമുതല്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെ കേരളത്തിലെത്തി തുടങ്ങിയത്

കൊവിഡ്-19 : ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ കേരളത്തിലേക്ക് എത്തിച്ചു തുടങ്ങി
X

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ മലയാളികളെ കേരളത്തിലേക്ക് എത്തിച്ചുതുടങ്ങിയതായി അധികൃതര്‍.വാളയാര്‍ ചെക്ക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് ഇന്ന് രാവിലെ എട്ടു മുതല്‍ 11 മണി വരെ 73 വാഹനങ്ങള്‍ കടത്തിവിട്ടതായി ജില്ലാ കലക്ടര്‍ ഡി ബാലമുരളി അറിയിച്ചു. ഇത്രയും വാഹനങ്ങളിലായി 143 പേരാണ് യാത്ര ചെയ്തത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരാണ് ഇന്നുമുതല്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെ കേരളത്തിലെത്തി തുടങ്ങിയത്. കാര്‍, ടാക്സി തുടങ്ങിയ വാഹനങ്ങളില്‍ വന്നവരെയാണ് കര്‍ശനമായ പരിശോധനയിലൂടെ കടത്തിവിട്ടത്.

ഈ വാഹനങ്ങളില്‍ സഞ്ചരിച്ച എല്ലാ യാത്രക്കാരെയും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇതുവരെ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കൊവിഡ് കെയര്‍ കേന്ദ്രങ്ങളിലേക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവരെ നിര്‍ബന്ധമായും ഹോം ക്വാറന്റൈനിലും വിടുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.കൂടാതെ, സംസ്ഥാനത്തിന് പുറത്തേക്ക് ഇതുവരെ വാളയാര്‍ ചെക്ക്പോസ്റ്റ് വഴി അഞ്ച് വാഹനങ്ങള്‍ കടന്ന് പോയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ വാളയാര്‍ ചെക്ക്പോസ്റ്റിലൂടെ മാത്രമാണ് അന്തര്‍സംസ്ഥാന യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിനായി ചെക്ക്പോസ്റ്റില്‍ 16 കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.മുത്തങ്ങ ചെക് പോസ്റ്റിലൂടെ 127 പേര്‍ സംസ്ഥാനത്തെത്തി. ഇതില്‍ 106 പേര്‍ മൈസൂര്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗില്‍ ചികില്‍സക്ക് പോയിരുന്നവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.


കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാസിനുള്ള അപേക്ഷകള്‍ക്കൊപ്പം ജില്ല മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണമെന്ന് അധികൃതര്‍ അറഇയിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയുമായി തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സാമൂഹികാരോഗ്യ കേന്ദ്രത്തിലോ കുടുംബാരോഗ്യ കേന്ദ്രത്തിലോ അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ എത്തി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം. ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത അപേക്ഷകള്‍ മാത്രമേ പാസിനായി പരിഗണിക്കു.

അപേക്ഷയുടെ മാതൃക

ഞാന്‍ കൊവിഡ് രോഗത്തിന് ചികില്‍സ തേടിയിട്ടില്ലെന്നും കൊവിഡ് സംശയം മൂലം നിരീക്ഷണത്തില്‍ കഴിഞ്ഞിട്ടില്ല എന്നും കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും ഇതിനാല്‍ അറിയിക്കുന്നു. മുകളില്‍ നല്‍കിയ വിവരങ്ങള്‍ സത്യമാണെന്നും തെറ്റാണെന്ന് തെളിയുന്ന പക്ഷം നിയമ നടപടികള്‍ക്ക് വിധേയനാവുമെന്ന് അറിവുള്ളതുമാണ്. എന്നിങ്ങനെയാണ് അപേക്ഷ തയാറാക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it