Latest News

സ്‌ക്കൂട്ടര്‍ കുഴിയില്‍ വീണു; യുവാവിന് ദാരുണാന്ത്യം

സ്‌ക്കൂട്ടര്‍ കുഴിയില്‍ വീണു; യുവാവിന് ദാരുണാന്ത്യം
X

തിരുവനന്തപുരം: സ്‌ക്കൂട്ടര്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു. കരകുളം ഏണിക്കര ദുര്‍ഗ്ഗാ ലൈന്‍ ശിവശക്തിയില്‍ ആകാശ് മുരളി(30)യാണ് മരിച്ചത്. വഴയിലയ്ക്ക് സമീപം പുരവൂര്‍കോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് ഇരുചക്ര വാഹനം വീണത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

ആകാശ് ടെക്‌നോപാര്‍ക്കില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. പഴയ റോഡിന്റെ ഒരു ഭാഗത്തെ താഴ്ന്ന സ്ഥലത്തേക്ക് വീഴുകയായിരുന്നു. വഴയിലപഴകുറ്റി നാലുവരി പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായ കലുങ്ക് പണി നടക്കുന്നിടത്തായിരുന്നു അപകടം.

Next Story

RELATED STORIES

Share it