Latest News

തടങ്കല്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ച് അമൃത്പാല്‍ സിങ്

തടങ്കല്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ച് അമൃത്പാല്‍ സിങ്
X

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാംതവണയുമുള്ള തടങ്കല്‍ ഉത്തരവിനെതിരേ ലോക്സഭാ എംപി അമൃത്പാല്‍ സിങ് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) അദ്ദേഹത്തിനെതിരേ എടുത്ത തടങ്കലിനെതിരായ അദ്ദേഹത്തിന്റെ റിട്ട് ഹരജി പരിഗണിക്കാന്‍ നവംബര്‍ 10 ന് സുപ്രിംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നീക്കം.

എന്‍എസ്എ ഉത്തരവുകള്‍ പ്രകാരം 2023 ഏപ്രില്‍ മുതല്‍ അദ്ദേഹം കരുതല്‍ തടങ്കലിലാണ്. മുന്‍വിധിയോടെയുള്ള ഏതെങ്കിലും പ്രവര്‍ത്തനങ്ങളുമായി തന്നെ ബന്ധിപ്പിക്കുന്നതിന് വിശ്വസനീയമായ ഒരു തെളിവും ഇല്ലെന്നും, തുടര്‍ച്ചയായ തടങ്കല്‍ ഏകപക്ഷീയമാണെന്നും, അധികാരപരിധിയില്ലെന്നും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21, 22 പ്രകാരമുള്ള ഭരണഘടനാ സംരക്ഷണങ്ങള്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം തന്റെ ഹരജിയില്‍ വാദിക്കുന്നു.

2023 മാര്‍ച്ചില്‍ പഞ്ചാബ് പോലിസ് അദ്ദേഹത്തിന്റെ സംഘടനയായ വാരിസ് പഞ്ചാബ് ദേയ്ക്കെതിരെ നടപടി സ്വീകരിച്ചതിനെത്തുടര്‍ന്നാണ് സിഖ് മതപ്രഭാഷകനും ഖാലിസ്ഥാന്‍ അനുഭാവിയുമായ അമൃത്പാല്‍ സിങ് അറസ്റ്റിലായത്. ഫെബ്രുവരി 23 ന് അദ്ദേഹത്തിന്റെ സഹായികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധത്തിന് തൊട്ടുപിന്നാലെയായിരുന്നു നടപടി.

Next Story

RELATED STORIES

Share it