Latest News

സൈബര്‍ തട്ടിപ്പ്; ടെക്കിക്ക് നഷ്ട്മായത് 50 ലക്ഷം രൂപ

സൈബര്‍ തട്ടിപ്പ്; ടെക്കിക്ക് നഷ്ട്മായത് 50 ലക്ഷം രൂപ
X

ഹൈദരാബാദ്: ഉയര്‍ന്ന നിക്ഷേപ വരുമാനം വാഗ്ദാനം ചെയ്ത് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറില്‍ നിന്ന് തട്ടിയെടുത്തത് 50 ലക്ഷം രൂപ. ഹൈദരാബാദിലെ ആദിബത്‌ല നിവാസിയാണ് പറ്റിക്കപ്പെട്ടത്. സംഭവത്തില്‍ ഇയാള്‍ രച്ചകൊണ്ട സൈബര്‍ െ്രെകം പോലിസിന് പരാതി നല്‍കി. വാട്ട്‌സ്ആപ്പിലൂടെയായിരുന്നു ഇയാള്‍ സൈബര്‍ തട്ടിപ്പിന് ഇരയായത്.

സ്റ്റോക്ക് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ ടെലിഗ്രാം ഗ്രൂപ്പിലേക്ക് ഗ്രൂപ്പിലേക്ക് സന്ദേശം അയച്ച പ്രതികള്‍ ലക്ഷങ്ങള്‍ തിരികെ കിട്ടുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനായി 80,000 രൂപ ആദ്യതവണയായി അടക്കാന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ റേറ്റിംഗ് ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ഉയര്‍ന്ന റിട്ടേണുകള്‍ വാഗ്ദാനം ചെയ്തു. ഇരയുടെ വിശ്വാസം നേടുന്നതിനായി, തട്ടിപ്പുകാര്‍ തുടക്കത്തില്‍ ഓരോ ടാസ്‌ക്കിനും ഒരു തുക നല്‍കി. വിവിധ ടാസ്‌ക്കുകളുടെ പേരില്‍ വീണ്ടും പണം ആവശ്യപ്പെടാന്‍ തുടങ്ങി. ഓരോ തവണയും സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തട്ടിപ്പുകാര്‍ പുതിയ പേയ്‌മെന്റുകള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. അര കോടിയോളം രൂപ പോയതിനെ തുടര്‍ന്നാണ് താന്‍ വഞ്ചിക്കപ്പെട്ടെന്ന സത്യം ഇരക്ക് മനസ്സിലായത്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it